മാഡ്രിഡ്: റയൽ മാഡ്രിഡ് വിടാന്‍ ഗാരെത് ബെയ്ൽ വീണ്ടും ആലോചന തുടങ്ങിയതായി റിപ്പോര്‍ട്ട്. അടുത്ത സീസണിൽ ക്ലബ് വിടാന്‍ അനുവദിക്കണമെന്ന അപേക്ഷ റയൽ മാനേ‍ജ്‌മെന്‍റിന് ബെയ്ൽ കൈമാറുമെന്ന് സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ചാമ്പ്യന്‍സ് ലീഗില്‍ ബ്രുഗിനെതിരായ മത്സരത്തില്‍ തഴഞ്ഞതാണ് ബെയ്‍‍ലിന്‍റെ അതൃപ്തിക്ക് കാരണമെന്നാണ് സൂചന. പരിശീലകന്‍ സിദാന്‍ തന്നെ ബഹുമാനിക്കുന്നില്ലെന്ന് സുഹൃത്തക്കളോട് ബെയ്ൽ പരാതിപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പുതിയ സീസണിന്‍റെ തുടക്കത്തിൽ തിളങ്ങിയ ബെയ്‍‍ലും സിദാനും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് കരുതിയിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ.

ബെയ്‍‍ലും സിദാനും തമ്മിലുള്ള കടുത്ത ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ സീസണിനൊടുവില്‍ ചൈനീസ് ലീഗിലേക്ക് മാറാന്‍ വെയ്ൽസ് സൂപ്പര്‍ താരം ശ്രമിച്ചിരുന്നു. എന്നാല്‍ ബെയ്‍‍‍ലിനെ കൈമാറാന്‍ റയൽ ബോര്‍ഡ് തയ്യാറായില്ല.