ഡോട്മുണ്ട്: ബുണ്ടേഴ്‌സ് ലീഗിന് മുന്നോടിയായുള്ള ജര്‍മ്മൻ സൂപ്പര്‍ കപ്പ് ഫുട്ബോളിൽ ബൊറൂസിയ ഡോട്‌മുണ്ടിന് കിരീടം. ബയേൺ മ്യൂണിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബൊറൂസിയ തോൽപ്പിച്ചത്. ജാഡൊൻ സാഞ്ചോ, പാകോ അൽകാക്കര്‍ എന്നിവരാണ് ഗോൾ നേടിയത്. ബൊറൂസിയയുടെ ആറാമത്തേയും 2014ന് ശേഷം ആദ്യത്തേയും കിരീട നേട്ടമാണിത്.