മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി  ഗോവ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ നാല് ഗോളകള്‍ക്ക് തോല്‍പ്പിച്ചാണ് ഗോവ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 16 മത്സരങ്ങളില്‍ 33 പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള എടികെയ്ക്ക് 15  മത്സരങ്ങളില്‍ 30 പോയിന്റുണ്ട്. ഹ്യൂഗോ ബൗമോസ്, കോറോ എന്നിവരടെ ഇരട്ട ഗോളുകളാണ് ഗോവയ്ക്ക് ജയം സമ്മാനിച്ചത്. മാഴ്‌സലീനോയുടെ വകയായിരുന്നു ഹൈദരബാദിന്റെ ഏക ഗോള്‍.

19 മിനിറ്റിലായുന്നു ഗോവയുടെ ആദ്യ ഗോള്‍. മന്ദാര്‍ റാവു ദേശായി ആയിരുന്ന ഗോളിന് പിന്നില്‍. 50ാം മിനിറ്റിലായിരുന്നു ബൗമോസിന്റെ ഗോള്‍. എന്നാല്‍ രണ്ടാം പകുതിയല്‍ മാഴസലീനോ ഒരു ഗോള്‍  തിരിച്ചടിച്ചു. എങ്കിലും അനിവാര്യമായ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാന്‍ സന്ദര്‍ശകര്‍ക്ക് സാധിച്ചില്ല. 68ാം മിനിറ്റില്‍ കോറോ ലീഡുയര്‍ത്തി. ബൗമോസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. 87ാം മിനിറ്റില്‍ കോറോയുടെ പെനാല്‍റ്റി ഗോളിലൂടെ ഗോവ ജയമുറപ്പിച്ചു.