Asianet News MalayalamAsianet News Malayalam

ഐ ലീഗ്: ഗോകുലം കേരള എഫ്‌സി പുറത്താകല്‍ ഭീഷണിയില്‍

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സി പുറത്താക്കല്‍ ഭീഷണിയില്‍. അവശേഷിക്കുന്ന രണ്ട് കളികളില്‍ ഒന്നില്‍ തോറ്റാല്‍ ഗോകുലത്തിന് അടുത്ത സീസണില്‍ ഐ ലീഗ് കളിക്കാനുള്ള അവസരം നഷ്ടമാവും.

Gokulam FC on edge of relegation in I League
Author
Kozhikode, First Published Mar 1, 2019, 8:58 AM IST

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സി പുറത്താക്കല്‍ ഭീഷണിയില്‍. അവശേഷിക്കുന്ന രണ്ട് കളികളില്‍ ഒന്നില്‍ തോറ്റാല്‍ ഗോകുലത്തിന് അടുത്ത സീസണില്‍ ഐ ലീഗ് കളിക്കാനുള്ള അവസരം നഷ്ടമാവും. ഇന്നലെ സ്വന്തം തട്ടകത്തില്‍ ഐസ്വാളിനോട് പരാജയപ്പെട്ടതോടെയാണ് ഗോകുലത്തിന്റെ അവസ്ഥ പരിതാപകരമായത്. 

പോയിന്റ് പട്ടികയില്‍ പട്ടികയില്‍ നിലവില്‍ ഗോകുലം പത്താം സ്ഥാനത്തും ഷില്ലോങ്ങ് ലജോങ്ങ് പതിനൊന്നാം സ്ഥാനത്തുമാണ്. ഗോകുലത്തിന് 14 ഉം ലജോങ്ങിന് പതിനൊന്നും പോയിന്റാണുള്ളത്. രണ്ട് ടീമിനും ശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍. ഇനി തോറ്റാല്‍ ഗോകുലത്തിന്റെ നില പരുങ്ങലിലാവും.

അടുത്ത കളി നെരോക്കോയോടും അവസാന മത്സരം ഈസ്റ്റ് ബംഗാളുമായാണ്. കരുത്തരായ ഈ ടീമുകളോട് സമനിലയെങ്കിലും ഗോകുലത്തിന് നേടണം. ഒപ്പം ലജോങ്ങിന്റെ അടുത്ത കളികളുടെ ഫലവും ഗോകുകുത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാവും. കഴിഞ്ഞ തവണ കോര്‍പ്പറേറ്റ് എന്‍ട്രിയിലൂടെ ഐ ലീഗി സ്ഥാനമുറപ്പിച്ച ഗോകുലം സൂപ്പര്‍കപ്പ് കളിക്കാന്‍ യോഗ്യത നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios