ചിറ്റഗോംങ്: ബംഗ്ലാദേശില്‍ നടക്കുന്ന ഷെയ്ഖ് കമാല്‍ ഇന്റര്‍ നാഷണല്‍ കപ്പ് ഫുട്‌ബോളില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഗോകുലം കേരള ഇന്നിറങ്ങും. സെമിഫൈനലില്‍ ചിറ്റഗോംങ് അബഹാനിയാണ് ഗോകുലത്തിന്റെ എതിരാളികള്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ബഷുന്ധര കിംഗ്‌സിനെയും ഐ ലീഗ് ചാന്പ്യന്‍മാരായ ചെന്നൈ സിറ്റിയെയും തോല്‍പിച്ചാണ് ഗോകുലം സെമിയിലെത്തിയത്. രണ്ടാം സെമിയില്‍ മോഹന്‍ ബഗാന്‍ മലേഷ്യന്‍ ക്ലബ് തെരംഗാനു എഫ് സിയെ നേരിടും. വ്യാഴാഴ്ചയാണ് ഫൈനല്‍.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ഗോകുലം എഫ്‌സി ജയിച്ചിരുന്നു. ബംഗ്ലാദേശ് ലീഗ് ചാംപ്യന്മാരായ ബഷുന്ധര കിംഗ്സ്, ഐ ലീഗ് ചാംപ്യന്മാരായ ചെന്നൈ എഫ്‌സി എന്നിവരെയാണ് ഗോകുലം തോല്‍പ്പിച്ചത്. മലേഷ്യന്‍ ക്ലബായ ടെരെന്‍ഗാനു എഫ്‌സിയുമായുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. നാളെ നടക്കുന്ന മറ്റൊരു സെമിയില്‍ മോഹന്‍ ബഗാന്‍, ടെരെന്‍ഗാനു എഫ്‌സിയെ നേരിടും.