Asianet News MalayalamAsianet News Malayalam

കിസേക്കെ രക്ഷകനായി; ഐ ലീഗില്‍ ഗോകുലത്തിന് തുടര്‍ച്ചയായ രണ്ടാം ജയം

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് തുടര്‍ച്ചായ രണ്ടാം ജയം. ഇന്ത്യന്‍ ആരോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം മറികടന്നത്. ആരോസിന്റെ ഹോം ഗ്രൗണ്ടായ തിലക് മൈതാനില്‍ നടന്ന മത്സരത്തില്‍ ഹെന്റി കിസേക്കയുടെ ഗോളാണ് ഗോകുലത്തിന് ജയമൊരുക്കിയത്.

gokulam kerala fc beat indian arrows in i league
Author
Vasco da Gama, First Published Dec 6, 2019, 7:19 PM IST

വാസ്‌കോ: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് തുടര്‍ച്ചായ രണ്ടാം ജയം. ഇന്ത്യന്‍ ആരോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം മറികടന്നത്. ആരോസിന്റെ ഹോം ഗ്രൗണ്ടായ തിലക് മൈതാനില്‍ നടന്ന മത്സരത്തില്‍ ഹെന്റി കിസേക്കയുടെ ഗോളാണ് ഗോകുലത്തിന് ജയമൊരുക്കിയത്. ഇതോടെ ഗോകുലം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 49ാം മിനിറ്റിലായിരുന്നു കിസേക്കയുടെ ഗോള്‍. ജസ്റ്റിന്‍ ജോര്‍ജിന്റെ പാസ് ബോക്‌സില്‍ സ്വീകരിച്ച കിസേക്ക നിറയൊഴിക്കുകയായിരുന്നു. ഐ ലീഗില്‍ ഉഗാണ്ടന്‍ താരത്തിന്റെ രണ്ടാമത്തെ ഗോളായിരുന്നിത്. ആദ്യ മത്സരത്തില്‍ നെറോക്കയ്‌ക്കെതിരെയും താരം ഗോള്‍ നേടിയിരുന്നു.

77ാം മിനിറ്റില്‍ ഗോകുലം പ്രതിരോധതാരം ആന്ദ്രേ എറ്റിന്നെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. അമന്‍ ഛേത്രിയെ വീഴ്ത്തിയതിനായിരുന്നു ചുവപ്പ് കാര്‍ഡ്.

Follow Us:
Download App:
  • android
  • ios