ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള ഇന്ന് നെരോക്ക എഫ്‌സിയെ നേരിടും. വൈകിട്ട് അഞ്ചിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഐ ലീഗില്‍ നിന്ന് തരം താഴ്ത്തല്‍ ഭീഷണി നേരിടുന്ന ഗോകുലം കേരളയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള ഇന്ന് നെരോക്ക എഫ്‌സിയെ നേരിടും. വൈകിട്ട് അഞ്ചിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഐ ലീഗില്‍ നിന്ന് തരം താഴ്ത്തല്‍ ഭീഷണി നേരിടുന്ന ഗോകുലം കേരളയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. പട്ടികയില്‍ ഗോകുലം പത്താമതും ഷില്ലോങ് ലജോങ്ങ് പതിനൊന്നാമതുമാണ്. ഈ രണ്ട് ടീമുകളാണ് ഐ ലീഗില്‍ നിന്ന് തരം താഴ്ത്തല്‍ ഭീഷണി നേരിടുന്നത്. 

രണ്ട് മത്സരങ്ങളാണ് ഇരുവര്‍ക്കും ബാക്കിയുള്ളത്. തോല്‍വി വഴങ്ങിയാല്‍ ഗോകുലത്തിന്റെ നില പരുങ്ങലിലാവും. ഐ ലീഗ് റണ്ണറപ്പായ നെരോക്ക കരുത്തരാണ്. 26 പോയിന്റോടെ അഞ്ചാം സ്ഥാനത്തുള്ള നെരോക്കയെ തളക്കുക എളുപ്പമല്ല. ഒന്നാം സ്ഥാനത്തുള്ള ചെന്നൈ എഫ്‌സിയെ സമനിലയില്‍ തളച്ചതും നെരോക്കയാണ്. 

നെരോക്കയുമായുള്ള മത്സരത്തിന് ശേഷം ഒന്‍പതിന് ഗോകുലം ഈ സീസണിലെ അവസാന കളിയില്‍ ഈസ്റ്റ് ബംഗാളിനെ നേരിടും. കരുത്തരായ രണ്ട് ടീമുകളോടും സമനിലയെങ്കിലും നേടിയില്ലെങ്കില്‍ ഐ ലീഗില്‍ നിന്ന് ഗോകുലം കേരള തരംതാഴ്ത്തപ്പെടും.