നെരോക്ക എഫ്‌സിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ഗോകുലം 2-1നാണ് വിജയിച്ചത്.

കോഴിക്കോട്: ഐ ലീഗിൽ നിര്‍ണായക ഹോം മത്സരത്തില്‍ നെരോക്ക എഫ്‌സിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ഗോകുലം 2-1നാണ് വിജയിച്ചത്. 23-ാം മിനുറ്റില്‍ ഫെലിക്‌സ് ചിദിയുടെ ഗോളില്‍ നെരോക്ക മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ 46-ാം മിനുറ്റില്‍ ഡാനിയേല്‍ ഗോകുലത്തെ ഒപ്പമെത്തിച്ചു. 82-ാം മിനുറ്റില്‍ മാര്‍ക്കസ് ജോസഫിന്‍റെ ഗോളില്‍ ഗോകുലം ജയമുറപ്പിക്കുകയായിരുന്നു. 

Scroll to load tweet…