ലണ്ടന്‍: ഗോൾവേട്ടയിൽ ഹാരി കെയ്ൻ തന്റെ റെക്കോർഡ് തകർക്കുമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ വെയ്ൻ റൂണി. 53 ഗോളുമായാണ് റൂണി ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോററായത്. 120 കളിയിൽ നിന്നാണ് വെയ്ൻ റൂണി ഇംഗ്ലണ്ട് ജഴ്‌സിയിൽ 53 ഗോൾ നേടിയത്. ബോബി ചാൾട്ടന്റെ 49 ഗോളെന്ന റെക്കോർഡ് മറികടന്നാണ് റൂണി ഒന്നാമനായത്.

രണ്ടോ മൂന്നോ വ‍ർഷത്തിനകം തന്റെ റെക്കോർഡ് നിലവിലെ ക്യാപ്റ്റൻ ഹാരി കെയ്‌ന്‍ സ്വന്തമാകുമെന്ന് റൂണി പറയുന്നു. ടോട്ടനം താരായ കെയ്ൻ ഇംഗ്ലണ്ട് ജഴ്‌സിയിൽ 26 ഗോൾ നേടിയിട്ടുണ്ട്. ഇരുപത്തിയാറുകാരനായ കെയ്ൻ 41 കളിയിലാണ് 26 ഗോൾ നേടിയത്. ഇംഗ്ലണ്ട് ജഴ്‌സിയില്‍ 2015 മാര്‍ച്ചില്‍ 21-ാം വയസിലാണ് ഹാരി അരങ്ങേറിയത്. 

ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നാലാം സ്ഥാനത്ത് എത്തിക്കാന്‍ നായകനായ ഹാരിക്കായി. ലോകകപ്പില്‍ 1990ന് ശേഷം ഇംഗ്ലണ്ടിന്‍റെ ഏറ്റവും മികച്ച സ്ഥാനമാണിത്. ആറ് ഗോളുമായി ലോകകപ്പില്‍ കൂടുതല്‍ തവണ വലകുലുക്കിയ താരത്തിനുള്ള ഗോള്‍ഡണ്‍ ബൂട്ടും താരം സ്വന്തമാക്കിയിരുന്നു.