ഫിഫ ലോകകപ്പിൽ നോർവെയ്ക്കെതിരെ നടന്ന മത്സരത്തിൽ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലേ ഹാട്രിക്ക് നേടി. ഡെംബലേയുടെ ഗോളുകളുടെ മികവിൽ ഫ്രാൻസ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി. 32 മിനിറ്റിനുള്ളിൽ ഹാട്രിക്ക് പൂർത്തിയാക്കിയ ഡെംബലേ, ലോകകപ്പ് ചരിത്രത്തിൽ ആദ്യ പകുതിയിൽ ഹാട്രിക്ക് നേടുന്ന ആറാമത്തെ താരമായി മാറി.
ഫ്രാന്‍സ്: ഫിഫ ലോകകപ്പില്‍ ഹോട്രിക്കില്‍ ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബലേ. നോര്‍വെക്കെതിരായ മത്സരത്തിലാണ് താരം ഹാട്രിക്ക് നേടിയത്. ഡെംബലേയുടെ മൂന്ന് ഗോളിന്റെ കരുത്തില്‍ ഫ്രാന്‍സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജയിക്കുകയും ചെയ്തു. ഡെംബലേയ്ക്ക് പുറമെ ഡിസൈര്‍ ഡൗ മറ്റൊരു ഗോള്‍ നേടി. നെര്‍വെയ്ക്ക് വേണ്ടി തെലോ ആസ്ഗാര്‍ഡാണ് ആശ്വാസഗോള്‍ നേടിയത്.
എംബാപ്പെയും എര്‍ലിങ് ഹാലണ്ടും തമ്മിലുള്ള പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിലാണ് ഡെംബലേ തിളങ്ങിയത്. കേവലം 32 മിനിറ്റിനുള്ളില്‍ ഹാട്രിക് പൂര്‍ത്തിയാക്കിയാണ് താരം ലോകകപ്പ് ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്. 7-ാം മിനിറ്റില്‍ ആദ്യ ഗോളും, പിന്നീട് രണ്ട് മിനിറ്റുകള്‍ക്കകം രണ്ടാമത്തെ ഗോളും നേടിയ ഡെംബലേ, 32-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി തന്റെ ഹാട്രിക് തികച്ചു. ലോകകപ്പില്‍ ഹാട്രിക് നേടുന്ന നാലാമത്തെ ഫ്രഞ്ച് താരമായി ഡെംബലേ മാറി. ജസ്റ്റ് ഫോണ്ടെയ്ന്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തില്‍ എത്തുന്ന താരമാണ് ഡെംബലേ.
കൂടാതെ, ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പകുതിയില്‍ ഹാട്രിക് നേടുന്ന ആറാമത്തെ താരമെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. വര്‍ഷങ്ങളോളം കിലിയന്‍ എംബാപ്പെയുടെ തണലില്‍ നിന്നിരുന്ന ഡെംബലേ, ഇപ്പോള്‍ ഫ്രഞ്ച് ആക്രമണത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. എംബാപ്പെയെ മാത്രം ശ്രദ്ധിക്കുന്ന എതിരാളികള്‍ക്ക് ഡെംബലേ വലിയൊരു ഭീഷണിയായി മാറി കഴിഞ്ഞു. മത്സരത്തിന് ശേഷം ഡെംബലേയുടെ പ്രകടനം ഫ്രഞ്ച് ആരാധകര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഇഞ്ചുറി സമയത്തായിരുന്നു ആസ്ഗാര്‍ഡിന്റെ ഗോള്‍. നേരത്തെ, നോര്‍വെ പെനാല്‍റ്റി നഷ്ടമാക്കിയത് തിരിച്ചടിയായി. അര്‍ലിംഗ് ഹാളണ്ട് ഇന്നത്തെ മത്സരം കളിച്ചിരുന്നില്ല. പത്ത് മാറ്റങ്ങളുമായിട്ടാണ് നോര്‍വെ ഇറങ്ങിയിരുന്നത്.
ഇറാഖിനെ തകര്‍ത്ത് സെനഗല്‍
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെനഗല്‍, എതിരില്ലാത്ത അഞ്ച് ഗോളിന് ഇറാഖിനെ തകര്‍ത്തു. പാപെ ഗുയെയുടെ ഇരട്ട ഗോളാണ് സെനഗലിന് ജയമൊരുക്കിയത്. ഹബീബ് ദിയാറ, ഇസ്മയില സാര്‍, ലിമാന്‍ എന്നിവരും ഗോളുകള്‍ നേടി. ജയത്തോടെ സെനഗലിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമായി. ഇറാഖിന് 13-ാം മിനിറ്റില്‍ റെബിന്‍ സുലാക ചുവപ്പ് കാര്‍ഡുമായി പുറത്തായത് തിരിച്ചടിയായി.

