ബംഗളൂരു: മലയാളി താരം ആഷിഖ് കുരുണിയന്‍ ബംഗളൂരു ജേഴ്‌സിയില്‍ അരങ്ങേറും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ് ബംഗളൂരുവിന്റെ മത്സരം. മറ്റൊരു മലയാളി താരം റിനൊ ആന്റോ പകരക്കാരുടെ നിരയിലുണ്ട്. 4-4-2 ഫോര്‍മേഷനിലാണ് ബംഗളൂരു കളിക്കുക. സുനില്‍ ഛേത്രി, മാനുവല്‍ ഒന്‍വു എന്നിവരാണ് സ്‌ട്രൈക്കര്‍മാര്‍. 

നോര്‍ത്ത് ഈസ്റ്റിന്റെ നിരയില്‍ മുന്‍ ഘാന താരം അസമോവ ഗ്യാന്‍ അരങ്ങേറും. ഘാനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ഗ്യാന്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ ടീമിലെത്തിയ ഒഗ്‌ബെച്ചേയ്ക്ക് പകരമാണ് ഗ്യാന്‍ ടീമിലെത്തിയത്.

ബംഗളൂരു എഫ്സി: Gurpreet (GK), Harmanjot, Bheke, Juanan, Nishu, Udanta, R Augusto, D Delgado, A Kuruniyan, Chhetri (C), M Onwu.