നിലവിലെ ചാമ്പ്യൻമാരായ മിനർന പഞ്ചാബിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ഈസ്റ്റ് ബംഗാൾ കിരീട സാധ്യത നിലനിർത്തിയത്.
ഐ ലീഗില്‍ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മിനർന പഞ്ചാബിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ഈസ്റ്റ് ബംഗാൾ കിരീട സാധ്യത നിലനിർത്തിയത്. എഴുപത്തിയഞ്ചാം മിനിറ്റിൽ കാവിൻ ലോബോയാണ് ഈസ്റ്റ് ബംഗാളിന്‍റെ രക്ഷകനായത്. മലയാളി ഗോൾകീപ്പർ സി കെ ഉബൈദിന്‍റെ മികച്ച സേവുകളും ഈസ്റ്റ് ബംഗാളിന് തുണയായി.
ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സിറ്റിക്ക് 40 പോയിന്‍റും ഈസ്റ്റ് ബംഗാളിന് 39 പോയിന്‍റുമാണുള്ളത്. അവസാന കളിയിൽ മിനർവയെ തോൽപിച്ചാൽ ചെന്നൈ ചാമ്പ്യൻമാരാവും. ചെന്നൈ തോൽക്കുകയും അവസാന കളിയിൽ ഗോകുലത്തെ തോൽപിക്കുകയും ചെയ്താൽ കിരീടം ഈസ്റ്റ് ബംഗാളിന് സ്വന്തമാവും. ശനിയാഴ്ചയാണ് ഐ ലീഗ് ചാമ്പ്യൻമാരെ നിശ്ചയിക്കുന്ന പോരാട്ടങ്ങൾ നടക്കുക.
