ട്രാവു എഫ് സിക്കെതിരെ 3-5-2 ശൈലിയില്‍ കളത്തിലിറങ്ങിയ ഗോകുലം എഫ് സി രണ്ടാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. മലയാളി താരം ജിതിനായിരുന്നു ഗോകുലത്തിനായി ഗോളടിച്ചത്. എന്നാല്‍ ലീഡെടുത്തതിന്‍റെ ആവേശം അടങ്ങും മുമ്പെ ഏഴാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയിലൂടെ ട്രാവു ഒപ്പമെത്തി.

കൊല്‍ക്കത്ത: ഐ-ലീഗ് ഫു്ടബോളില്‍ ട്രാവു എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം കേരള എഫ് സി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. അഞ്ച് കളികളില്‍ 13 പോയന്‍റുമായാണ് ഗോകുലം ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ച് കളികളില്‍ 12 പോയന്‍റുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മുഹമ്മദന്‍ സ്പോര്‍ട്ടിംഗിനെയാണ് ഗോകുലം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. അഞ്ച് മത്സരങ്ങളില്‍ നാലു ജയം സ്വന്തമാക്കിയ ഗോകുലം ഒരു മത്സരത്തില്‍ സമനില വഴങ്ങി.

ട്രാവു എഫ് സിക്കെതിരെ 3-5-2 ശൈലിയില്‍ കളത്തിലിറങ്ങിയ ഗോകുലം എഫ് സി രണ്ടാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. മലയാളി താരം ജിതിനായിരുന്നു ഗോകുലത്തിനായി ഗോളടിച്ചത്. എന്നാല്‍ ലീഡെടുത്തതിന്‍റെ ആവേശം അടങ്ങും മുമ്പെ ഏഴാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയിലൂടെ ട്രാവു ഒപ്പമെത്തി.

Scroll to load tweet…

18 ാം മിനിറ്റില്‍ സ്ലൊവേനിയന്‍ താരം ലൂക്കാ മാജ്‌സെന്നിലൂടെ ഗോകുലും വീണ്ടും മുന്നിലെത്തി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി ഗ്രൗണ്ട് വിട്ട ഗോകുലും രണ്ടാം പകുതിയില്‍ 56-ാം മിനിറ്റില്‍ മാജ്‌സെന്നിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ തൊട്ടടുത്ത നിമിഷം ഫെര്‍ണാണ്ടീഞ്ഞോയിലൂടെ തന്നെ ഗോള്‍ മടക്കി ട്രാവും മത്സരം ആവേശകരമാക്കി.

Scroll to load tweet…

അവസാന നിമിഷിങ്ങളില്‍ സമനില ഗോളിനായി ട്രാവു കൈ മെയ് മറന്ന് പൊരുതിയെങ്കിലും ഗോകുലത്തിന്‍റെ പ്രതിരോധം കുലുങ്ങിയില്ല.

Scroll to load tweet…