കോഴിക്കോട്: ഐ ലീഗില്‍ വിജയവഴിയിൽ തിരിച്ചെത്തമെന്ന ഗോകുലത്തിന്റെ പ്രതീക്ഷക്ഷകള്‍ സമനിലയില്‍ കുരുങ്ങി. ഈസ്റ്റ് ബംഗാളിനെതിരെ ഹോം മത്സരത്തില്‍ ഓരോ ഗോള്‍ വീതമടിച്ച് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും.

ഇടവേളക്കുശേഷം ഹൂയ്ദ്രോം സിംഗ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ചുവപ്പു കാര്‍ഡ് ലഭിച്ച് പുറത്തുപോയതോടെ പത്തുപേരുമായാണ് ഗോകുലം പൊരുതിയത്. ഏഴാം മിനിറ്റില്‍ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിലൂടെ ഗോകുലമാണ് ആദ്യം മുന്നിലെത്തിയത്. ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ കെ മിര്‍ഷാദിന്റെ പിഴലില്‍ നിന്നായിരുന്നു ജോസഫിന്റെ ഗോള്‍ വീണത്.

തൊട്ടു പിന്നാലെ മാര്‍ക്കസ് ജോസഫിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. 22-ാം മിനിറ്റില്‍ ഈസ്റ്റഅ ബംഗാള്‍ താരം ജുവാന്‍ ഗോണ്‍സാലസിനെ ഗോകുലത്തിന്റെ ഹൂയ്ദ്രോം സിംഗ് ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി വിക്ടര്‍ പെരസ് അനായാസം ലക്ഷ്യത്തിലെത്തിച്ചതോടെ ഈസ്റ്റ് ബംഗാളഅ‍ മത്സരത്തിലേക്ക് തിരികെയെത്തി.

പിന്നീടം ഇരുവശത്തും ആക്രമണ പ്രത്യാക്രമണങ്ങളുണ്ടായെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. 49-ാം മിനിറ്റില്‍ ഹൂയ്ദ്രോം സിംഗിനെ നഷ്ടമായെങ്കിലും ഗോകുലം പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞില്ല. ആക്രമിച്ചു കളിച്ച ഗോകുലും പലവട്ടം ഗോളിന് അടുത്തെത്തിയെങ്കിലും ക്രോസ് ബാറും ഫിനിഷിംഗിലെ പോരായ്മയും തടസമായി. കൊൽക്കത്തയഇൽ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ 3 ഗോളിന് ഗോകുലം ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയിരുന്നു.

ജയിച്ചാൽ നാലാം സ്ഥാനത്തേക്ക് ഉയരാമായിരുന്ന ഗോകുലത്തിന് സമനിലയോടെ 14 കളികളില്‍ 19 പോയന്റുമായി ആറാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. 15 കളികളില്‍ 20 പോയന്റുള്ള ഈസ്റ്റ് ബംഗാള്‍ നാലാം സ്ഥാനത്താണ്.