ലൂധിയാന: ഐ ലീഗില്‍ ഗോകുലം കേരളയ്‌ക്ക് സീസണിലെ മൂന്നാം തോല്‍വി. മിനര്‍വ പഞ്ചാബ് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഗോകുലത്തെ തോല്‍പിച്ചത്. 

ആദ്യ പകുതിയുടെ അധികസമയത്ത്(45+1) സെര്‍ജിയോ ബാര്‍ബോസയിലൂടെ മുന്നിലെത്തി മിനര്‍വ. പിയറിക് ദിപാണ്ഡ 64-ാം മിനുറ്റിലും ഇഞ്ചുറി‌ടൈമിലും(90+1) മിനര്‍വയുടെ പട്ടിക പൂര്‍ത്തിയാക്കി. എന്നാല്‍ ഗോകുലത്തിന്‍റെ മറുപടി 52-ാം മിനുറ്റില്‍ സൂപ്പര്‍ താരം ഹെന്‍റി‌ കിസേക്കയുടെ ഏക ഗോളിലൊതുങ്ങി. 

ഒന്‍പത് കളിയില്‍ 14 പോയിന്‍റുള്ള മിനര്‍വ പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ്. ഏഴ് കളിയില്‍ 11 പോയിന്‍റുമായി ഗോകുലം അഞ്ചാം സ്ഥാനത്തും. എട്ട് മത്സരങ്ങളില്‍ 17 പോയിന്‍റുമായി മോഹന്‍ ബഗാനാണ് പട്ടികയില്‍ മുന്നില്‍.