ഖത്തർ ലോകകപ്പിലെ ഒരു അഭിമുഖത്തിനിടെ സോഫിയ മെസിയെ നോക്കി സംസാരിച്ച രീതിയും മെസിയുടെ മുഖഭാവവും ചേർത്തുവെച്ചാണ് പാപ്പരാസികൾ ഗോസിപ്പുകൾക്ക് തുടക്കമിട്ടത്.

ബ്യൂണസ് ഐറിസ്: കളിക്കളത്തിലെ മാന്ത്രികതയ്ക്കൊപ്പം ലിയോണൽ മെസിയെ എപ്പോഴും പിന്തുടരുന്ന ഒന്നാണ് പാപ്പരാസികളുടെ ഗോസിപ്പുകൾ. ഖത്തർ ലോകകപ്പ് മുതൽ അർജന്‍റൈൻ മാധ്യമപ്രവർത്തക സോഫിയ മാർട്ടിനെസിനെയും മെസിയെയും ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് ഒടുവിൽ മെസി തന്നെ നേരിട്ട് മറുപടി നൽകിയിരിക്കുകയാണ്. ലോകകപ്പ് വേദിയിൽ വെച്ച് സോഫിയയെ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് മെസി കടുത്ത തമാശ രൂപേണ ഗോസിപ്പുകാരെ ട്രോളിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഖത്തർ ലോകകപ്പിലെ ഒരു അഭിമുഖത്തിനിടെ സോഫിയ മെസിയെ നോക്കി സംസാരിച്ച രീതിയും മെസിയുടെ മുഖഭാവവും ചേർത്തുവെച്ചാണ് പാപ്പരാസികൾ ഗോസിപ്പുകൾക്ക് തുടക്കമിട്ടത്. ലോകകപ്പ് വേദിയിൽ വെച്ച് 33-കാരിയായ സോഫിയയെ കണ്ട മാത്രയിൽ മെസി ചിരിച്ചുകൊണ്ട് പ്രതികരിച്ചു. ഞാനൊന്ന് നോക്കിയാൽ എന്തിന് നോക്കിയെന്ന് അവർ ചോദിക്കും, അഭിവാദ്യം ചെയ്താൽ എന്തിന് അഭിവാദ്യം ചെയ്തുവെന്നാകും ചോദ്യം. തുടർന്ന് സോഫിയയെ ആലിംഗനം ചെയ്തുകൊണ്ടാണ് മെസി തനിക്കെതിരെ ഉയർന്ന ഗോസിപ്പുകളെയെല്ലാം തമാശയാക്കി തള്ളിക്കളഞ്ഞത്. മെസിയുടെ വിജയങ്ങളെയും കരിയറിനെയും പ്രശംസിച്ച സോഫിയ, താരം നൽകിയ നല്ല വാക്കുകൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. എന്നാൽ, ഈ ആലിംഗനത്തിന്‍റെ ചുവടുപിടിച്ചും പുതിയ കഥകളുമായി പാപ്പരാസികൾ രംഗത്തെത്തിയിട്ടുണ്ട്.

Scroll to load tweet…

മെസിയും സോഫിയയും തമ്മിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് വലിയ രീതിയിൽ വ്യാജ വാർത്തകൾ പ്രചരിക്കുമ്പോൾ, സോഫിയയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മെസിയുടെ ഭാര്യ ആന്‍റോനെല്ല റൊക്കൂസോ. ഇത്തരം അസംബന്ധ പ്രചാരണങ്ങൾ പൂർണമായും അവഗണിച്ച് മുന്നോട്ട് പോകാനാണ് മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ ആന്‍റോനെല്ല സോഫിയയ്ക്ക് സന്ദേശം അയച്ചത്. ഒരു സ്ത്രീയായതുകൊണ്ടാണ് സോഫിയയ്ക്ക് ഇത്തരം ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നതെന്നും ആന്‍റോനെല്ല കൂട്ടിച്ചേർത്തു. 

Scroll to load tweet…

Scroll to load tweet…

സോഫിയയുടെ ലോകകപ്പ് അക്രഡിറ്റേഷൻ റദ്ദാക്കാൻ ആന്‍റോനെല്ല ഇടപെട്ടുവെന്ന് വരെ ഇതിനിടയിൽ പാപ്പരാസികൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം പൂർണ്ണമായും തള്ളിക്കളയുന്നതാണ് ആന്‍റോനെല്ലയുടെ പ്രതികരണം. മുൻപ് നടന്ന അഭിമുഖങ്ങളിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് സോഷ്യൽ മീഡിയയിൽ ഇരുവരെയും കുറിച്ച് വ്യാജ കഥകൾ നിർമ്മിച്ചിരുന്നത്. എന്നാൽ മെസിയും ഭാര്യ ആന്‍റോനെല്ലയും സോഫിയയെ പരസ്യമായി പിന്തുണച്ചതോടെ ഗോസിപ്പുകളുടെയും കാറ്റ് പോയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക