Asianet News MalayalamAsianet News Malayalam

കോച്ചിനെ തൊട്ടാല്‍ കളി മാറും, ഗ്രൗണ്ടില്‍ ഏറ്റുമുട്ടി ഇന്ത്യ-പാക് താരങ്ങള്‍, ഇടപെട്ട് ജിങ്കാന്‍-വീഡിയോ

ഇന്ത്യക്ക് അനുകൂലമായ ത്രോയാണെന്ന് പറഞ്ഞായിരുന്നു സ്റ്റിമാക്ക് പാക് താരത്തിന്‍റെ കൈയില്‍ നിന്ന് പന്ത് തട്ടിയെടുത്തത്. ഇതോടെ പാക് താരങ്ങള്‍ കൂട്ടത്തോടെ സ്റ്റിമാക്കാിനെ പൊതിഞ്ഞു.

India and Pakistan players fight between SAFF Championship football gkc
Author
First Published Jun 22, 2023, 1:19 PM IST

ബംഗളൂരു: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഇന്നലെ ആദ്യ മത്സരത്തിനിറങ്ങിയപ്പോള്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്ക് പോലെ ശ്രദ്ധേയമായത് കളിക്കളത്തില്‍ ഇരു ടീമിലെയും താരങ്ങളുടെ കൈയാങ്കളി. ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോഴായിരുന്നു ത്രോ ബോളുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയിലേക്ക് എത്തിയത്. ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്കിന് തൊട്ടു മുമ്പില്‍ വെച്ച് പാക് താരത്തിന്‍റെ കാലില്‍ തട്ടി പുറത്തുപോയ പന്ത് എടുത്ത് പാക് താരം ത്രോ ചെയ്യാനൊരുങ്ങവെ സ്റ്റിമാക്ക് പന്ത് തട്ടിയെടുത്ത് കൈക്കലാക്കുകയായിരുന്നു.

ഇന്ത്യക്ക് അനുകൂലമായ ത്രോയാണെന്ന് പറഞ്ഞായിരുന്നു സ്റ്റിമാക്ക് പാക് താരത്തിന്‍റെ കൈയില്‍ നിന്ന് പന്ത് തട്ടിയെടുത്തത്. ഇതോടെ പാക് താരങ്ങള്‍ കൂട്ടത്തോടെ സ്റ്റിമാക്കാിനെ പൊതിഞ്ഞു. റഫറിമാര്‍ ഇടപെട്ട് രംഗം ശാന്താമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ താരങ്ങളും ഓടിയെത്തി. ഇതോടെ താരങ്ങള്‍ തമ്മിലും ഉന്തും തള്ളുമായി. ഓടിയെത്തി ഇടപെട്ട ഇന്ത്യന്‍ താരം സന്ദേശ് ജിങ്കാനെയും ചില പാക് താരങ്ങള്‍ പിടിച്ചു തള്ളി.

എന്നാല്‍ ഇന്ത്യന്‍ താരം സുബാഷിശ് ബോസും മലയാളി താരം ആഷിഖ് കുരുണിയനുമെല്ലാം ചേര്‍ന്ന് പാക് താരങ്ങളെ ശാന്തരാക്കി. പിന്നീട് പാക് താരം ഹസന്‍ നവീദ് ബാഷിറും ഈസ സുലൈമാനുമെല്ലാം സ്റ്റിമാക്കിന് അടുത്തെത്തി ക്ഷമ ചോദിച്ചു. എന്നാല്‍ പന്ത് തട്ടിയെടുത്ത സംഭവത്തില്‍ ലൈന്‍ റഫറിയുമായി ചര്‍ച്ച ചെയ്തശേഷം റഫറി സ്റ്റിമാക്കിന് ചുവപ്പു കാര്‍ഡ് നല്‍കിതോടെ രണ്ടാം പകുതിയില്‍ ടച്ച് ലൈനില്‍ കോച്ചിന്‍റെ സാന്നിധ്യമില്ലാതെയാണ് ഇന്ത്യ കളിച്ചത്.

മുന്നില്‍ റൊണാള്‍ഡോയും മെസിയും മാത്രം, ഏഷ്യയിലെ രണ്ടാമന്‍; ചരിത്രനേട്ടത്തില്‍ സുനില്‍ ഛേത്രി

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്കില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചത്. ഉദാന്ത സിംഗിന്‍റെ വകയായിരുന്നു ഇന്ത്യയുടെ നാലാം ഗോള്‍. ആദ്യ പകുതിയില്‍ ഇന്ത്യ രണ്ട് ഗോളിന് മുന്നിലായിരുന്നു. 10-ാം മിനിറ്റില്‍ പാക് ഗോള്‍ കീപ്പറുടെ പിഴവില്‍  നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. 16-ാം മിനിറ്റില്‍ പാക് താരത്തിന്‍റെ കൈയില്‍ പെനല്‍റ്റി ബോക്സില്‍വെച്ച് പന്ത് തട്ടിയതിന് ലഭിച്ച സ്പോട് കിക്ക് വലയിലാക്കി ഛേത്രി ലീഡുയര്‍ത്തി.74-ാം മിനിറ്റില്‍ ലഭിച്ച മറ്റൊരു പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ഹാട്രിക് പൂര്‍ത്തിയാക്കി. ഹാട്രിക്കോടെ ഛേത്രിക്ക് ഇന്ത്യന്‍ ജേഴ്‌സിയില്‍ 90 ഗോളുകളായി.

Latest Videos
Follow Us:
Download App:
  • android
  • ios