കാഠ്മണ്ഡു: അണ്ടര്‍ 18 സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്. ബംഗ്ലാദേശിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. വിക്രം പ്രതാപ്, രവി ബഹദൂര്‍ റാണ എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ നേടിയത്. യേസിന്റെ വകയായിരുന്നു ബംഗ്ലാദേശിന്റെ ഏകഗോള്‍. 

കാഠ്മണ്ഡുവിലെ ഹാള്‍ച്വാക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ടാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടുകയായിരുന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ അഞ്ച് മിനിറ്റുള്ളപ്പോള്‍ ബംഗ്ലാദേശ് ഒപ്പമെത്തി.

രണ്ടാം പകുതിയില്‍ കയ്യാങ്കളി നിറഞ്ഞതായിരുന്നു മത്സരം. ഇതിനിടെ ഒരു ബംഗ്ലാദേശ് താരത്തിന് ചുവപ്പ് കാര്‍ഡും ലഭിച്ചും. മത്സരം സമനിലയിലേക്ക് നീളുന്നു എന്ന് തോന്നുമ്പോഴാണ് ഇന്ത്യ വീണ്ടും ഗോള്‍ നേടിയത്. ഇഞ്ചുറി സമയത്ത് വിക്രം പ്രതാപ് ഗോള്‍ നേടുകയായിരുന്നു. കൂടെ കിരീടവും.