Asianet News MalayalamAsianet News Malayalam

ലൂക്ക മോഡ്രിച്ച്-സുനില്‍ ഛേത്രി നേര്‍ക്കുനേര്‍ പോരാട്ടം വരുമോ ?; ആരാധകര്‍ പ്രതീക്ഷയില്‍

മാര്‍ച്ച് 23നും 31നും ഇടയ്ക്ക് ക്രൊയേഷ്യയുമായി സൗഹൃദ മത്സരം കളിക്കാനാണ് ഇന്ത്യയുടെ ദേശീയ ടീം പരിശീലകനും ക്രൊയേഷ്യന്‍ താരവുമായിരുന്ന ഇഗോര്‍ സ്റ്റിമാച്ച് ശ്രമിക്കുന്നത്.

India likely to play Croatia in a friendly match
Author
Delhi, First Published Sep 24, 2019, 6:29 PM IST

ദില്ലി: കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുമായി ഇന്ത്യ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് സൂചന.  അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും, ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും തമ്മിൽ ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.

അടുത്ത വര്‍ഷം മാര്‍ച്ചിൽ മത്സരം നടത്താനാണ് ആലോചന. ക്രൊയേഷ്യന്‍ ഫെഡറേഷന്‍ അധ്യക്ഷനും, ഇതിഹാസ താരവുമായ ഡേവര്‍ സൂക്കറിന്‍റെ നേതൃത്തിലുള്ള സംഘം നവംബര്‍ 27ന് ഇന്ത്യ സന്ദര്‍ശിക്കുമെന്നും
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു.

യൂത്ത് ഡെവലപ്മെന്റ് പദ്ധതികളെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്കായി കുശാല്‍ ദാസ് ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബ് സന്ദര്‍ശിച്ചിരുന്നു. സൗഹൃദ മത്സരവും ചര്‍ച്ചയില്‍ വിഷയമായതായി ദാസ് വ്യക്തമാക്കി. എന്നാല്‍ സൂക്കറിന്റെ സന്ദര്‍ശശേഷം നവംബറില്‍ മാത്രമെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുള്ളുവെന്നും ദാസ് പറഞ്ഞു.

മാര്‍ച്ച് 23നും 31നും ഇടയ്ക്ക് ക്രൊയേഷ്യയുമായി സൗഹൃദ മത്സരം കളിക്കാനാണ് ഇന്ത്യയുടെ ദേശീയ ടീം പരിശീലകനും ക്രൊയേഷ്യന്‍ താരവുമായിരുന്ന ഇഗോര്‍ സ്റ്റിമാച്ച് ശ്രമിക്കുന്നത്. മാര്‍ച്ച് 26ന് ഇന്ത്യക്ക് ഖത്തറുമായി ലോകകപ്പ് യോഗ്യതാ മത്സരം കളിക്കേണ്ടതുണ്ട്. നിലവില്‍ ലോക റാങ്കിംഗില്‍ ക്രൊയേഷ്യ എട്ടാം സ്ഥാനത്തും ഇന്ത്യ 104-ാം സ്ഥാനത്തുമാണ്.

Follow Us:
Download App:
  • android
  • ios