ബാഴ്‌സലോണ: സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ബാഴ്‌സലോണയ്ക്ക് കനത്ത തിരിച്ചടി. പരിശീലനത്തിനിടെ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്കേറ്റ പരിക്കാണ് ബാഴ്‌സലോണയെ അലട്ടുന്നത്. അവധിക്ക് ശേഷം ക്ലബിലേക്ക് തിരിച്ചെത്തിയ മെസിക്ക് പരിശീലനത്തിന്റെ ആദ്യ ദിവസം തന്നെ പരിക്കേല്‍ക്കുകയായിരുന്നു.

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ശേഷം കഴിഞ്ഞ ദിവസമാണ് മെസി ക്ലബ്ബിനൊപ്പം ചേര്‍ന്നത്. പിന്നാലെ പരിശീലനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ വേദന അനുഭവപ്പെട്ട  ഉടനെ പരിശീലനം അവസാനിപ്പിക്കുകയായിരുന്നു.

ഇതോടെ അമേരിക്കയില്‍ നടക്കുന്ന പ്രീസീസണ്‍ മത്സരങ്ങള്‍ മെസിക്ക് നഷ്ടമാവും. പരിക്ക് ഗുരുതരമാണോ എന്നുള്ള കാര്യം പരിശോധനയ്ക്ക് ശേഷമെ പുറത്തുവിടൂ.