വാഷിംഗ്‌ടണ്‍: ഇന്‍റർനാഷണൽ ചാമ്പ്യൻസ് കപ്പ് ഫുട്ബോളിൽ നാളെ വമ്പൻ പോരാട്ടങ്ങൾ. റയൽ മാഡ്രിഡ് ആഴ്സണലിനെയും ബയേൺ മ്യൂണിക്ക് എ സി മിലാനെയും യുവന്‍റസ് ഇന്‍റർ മിലാനേയും നേരിടും. 

ആദ്യ കളിയിൽ യുവതാരങ്ങളെ പരീക്ഷിച്ച റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് ബയേണ്‍ മ്യൂണിക്കിനോട് തോറ്റിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസ് രണ്ടിനെതിരെ മൂന്ന് ഗോളിന് ടോട്ടനത്തോടും തോറ്റു. റയലും യുവന്‍റസും വിജയവഴിയിൽ എത്താൻ ഇറങ്ങുമ്പോൾ ജൈത്രയാത്ര തുടരുകയാണ് ആഴ്സണലിന്‍റേയും ബയേൺ മ്യൂണിക്കിന്‍റേയും ലക്ഷ്യം.