സിംഗപ്പൂര്‍ സിറ്റി: സൗഹൃദമത്സരത്തില്‍ സെനഗലിനെതിരെ ബ്രസീലിന് സമനില മാത്രം. സൂപ്പര്‍ താരം നെയ്‌മറുടെ നൂറാം രാജ്യാന്തര മത്സരത്തിലാണ് ബ്രസീല്‍ ഒരു ഗോളിന്‍റെ സമനില വഴങ്ങിയത്. സിംഗപ്പൂര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നെയ്‌മര്‍, ഫിര്‍മിനോ, കുടീഞ്ഞോ, ജിസ്യൂസ് തുടങ്ങിയ വമ്പന്‍മാരെ ആദ്യ ഇലവനില്‍ ഇറക്കിയിട്ടും ബ്രസീല്‍ വിയര്‍ക്കുകയായിരുന്നു. 

ഒന്‍പതാം മിനുറ്റില്‍ ജിസ്യൂസിന്‍റെ പാസില്‍ നിന്ന് റോബര്‍ട്ടോ ഫിര്‍മിനോയുടെ ഗോളില്‍ ബ്രസീല്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ ആദ്യ പകുതിയുടെ അവസാന മിനുറ്റില്‍ മാനെയെ വീഴ്‌ത്തി പെനാല്‍റ്റി വഴങ്ങിയത് കാനറികള്‍ക്ക് തിരിച്ചടിയായി. പെനാല്‍റ്റി മുതലാക്കിയ ഡീദ്യു സെനഗലിന് സമനില സമ്മാനിച്ചു. ഞായറാഴ്‌ച നൈജീരിയക്കെതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം.