എടികെയുടെ ജയത്തോടെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് ഫൈനല്‍ വിസില്‍. അവസാനമത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എടികെയുടെ ജയം.
കൊല്‍ക്കത്ത: ഡല്‍ഹി ഡൈനമോസിനെതിരെ എടികെയുടെ ജയത്തോടെ ഐ എസ് എല്‍ അഞ്ചാം സീസണിന്‍റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് ഫൈനല്‍ വിസില്‍. അവസാനമത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എടികെയുടെ ജയം. എടികെയ്ക്കായി എഡ്യൂ ഗാര്‍സിയയും(63) അന്‍കിത് മുഖര്‍ജിയും(88) ഗോള്‍ നേടിയപ്പോള്‍ നന്ദ കുമാറാണ്(72) ഡൈനമോസിന്‍റെ ഗോളിനുടമ. എഡ്യൂ ഗാര്‍സിയയാണ് കളിയിലെ താരം.
ജയത്തോടെ 18 കളികളില്‍ 24 പോയിന്‍റുമായി എടികെ ആറാം സ്ഥാനത്തെത്തി. എന്നാല്‍ 18 പോയിന്‍റുള്ള ഡൈനമോസ് എട്ടാം സ്ഥാനക്കാരായാണ് സീസണ്‍ അവസാനിപ്പിച്ചത്. ബെംഗളൂരു എഫ്‌സി, എഫ്‌സി ഗോവ, മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്.
