ഒമ്പതാം സമനിലയോടെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രയാണത്തിന് ഫൈനല്‍ വിസില്‍. സീസണിലെ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങി.

കൊച്ചി: ഐ എസ് എല്‍ അഞ്ചാം സീസണില്‍ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രയാണത്തിന് ഫൈനല്‍ വിസില്‍. സീസണിലെ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങി. നോര്‍ത്ത് ഈസ്റ്റ് താരം ഗുര്‍വീന്ദര്‍ സിംഗ് 23-ാം മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 

പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ നേരത്തെ തന്നെ അവസാനിച്ചിരുന്നു. 18 കളികളില്‍ 15 പോയിന്‍റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. രണ്ട് കളികളില്‍ ജയിച്ചപ്പോള്‍ ഒമ്പത് സമനിലയും ഏഴ് തോല്‍വിയുമാണ് സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ അക്കൗണ്ടിലുള്ളത്.