മഡ്‌ഗാവ്: ഐഎസ്എല്ലില്‍ സ്വന്തം തട്ടകത്തില്‍ ആറാം സീസണിലും ഗോളടിയുടെ പതിവാവര്‍ത്തിച്ച് എഫ്‌സി ഗോവ. ഫത്തോഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനില്‍ക്കുകയാണ് ഗോവ. 30-ാം മിനുറ്റില്‍ ഇന്ത്യന്‍ താരം ലെന്‍ ദുംഗലാണ് ഗോള്‍ നേടിയത്. 

രണ്ട് വട്ടം ചാമ്പ്യന്മാരായിട്ടുള്ള ചെന്നൈയിൻ എഫ്‌സി കഴിഞ്ഞ സീസണിലെ നാണക്കേട് ഒഴിവാക്കാനാണ് ഇറങ്ങിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ബെംഗളുരുവിനോട് കഴിഞ്ഞ തവണ ഫൈനലില്‍ അടിയറവുപറഞ്ഞ ടീമാണ് എഫ്‌സി ഗോവ.

ചെന്നൈയിന്‍ ഇലവന്‍: Vishal Kaith; Edwin Vanspaul, Eli Sabia, Lucian Goian, Jerry Lalrinzuala; Masih Saighani, Dhanapal Ganesh; Thoi Singh, Dragos, Lallianzuala Chhangte; Andre Schrembri.

എഫ്‌സി ഗോവ ഇലവന്‍: Mohammad Nawaz; Seriton Fernandes, Mourtada Fall, Carlos Pena, Mandar Rao Dessai; Lenny Rodriguez, Brandon Fernandes, Jackichand Singh; Len Doungel, Ferran Corominas, Manvir Singh.