കൊച്ചി: ഐഎസ്എല്‍ 2019-20 സീസണിന് കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ പോരാട്ടത്തോടെ ഒക്‌ടോബര്‍ 20ന് തുടക്കമാകും. ആറാം സീസണിന്‍റെ ഫിക്‌സ്‌ച്ചര്‍ ഐഎസ്എല്‍ ഔദ്യോഗികമായി പുറത്തുവിട്ടു. വൈകിട്ട് 7.30നാണ് എല്ലാ മത്സരങ്ങളും തുടങ്ങുന്നത്. 

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്- എടികെ ഉദ്ഘാടനമത്സരം. തങ്ങളുടെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്‌സി 21-ാം തിയതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. കൊച്ചിയില്‍ 24-ാം തിയതി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയെ നേരിടും. 

ലീഗ്‌ഘട്ടത്തില്‍ ആകെ 90 മത്സരങ്ങളാണ് നടക്കുക. നവംബര്‍ 10 മുതല്‍ 23 വരെ അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്കായുള്ള ഇടവേളയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി 23ന് ലീഗ്‌ഘട്ട മത്സരങ്ങള്‍ അവസാനിക്കും. ഫെബ്രുവരി 23നാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന ലീഗ് മത്സരം. 

ഐഎസ്എല്‍ ഫിക്‌സ്‌ച്ചര്‍ അറിയാം