Asianet News MalayalamAsianet News Malayalam

ടെലിവിഷനും മൊബൈല്‍ ഫോണുകളും തയ്യാറാക്കിവെച്ചോളൂ; ബ്ലാസ്റ്റേഴ്‌സ്- എടികെ മത്സരം കാണാന്‍ ഈ വഴികള്‍

മത്സരം നേരില്‍ കാണാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട...ടെലിവിഷനിലും ഓണ്‍ലൈനിലും മത്സരം കാണാന്‍ വിപുലമായ സംവിധാനങ്ങളുണ്ട്.

ISL 2019 20 Kerala Blasters vs ATK Live Streaming and Telecasting
Author
Jawaharlal Nehru Stadium, First Published Oct 20, 2019, 6:14 PM IST

കൊച്ചി: കഴിഞ്ഞ സീസണുകളിലെ നിരാശകളൊക്കെ മറക്കണം, പുതിയ ചരിത്രം രചിക്കണം. ഐഎസ്എല്‍ ആറാം സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത് ഇതാണ്. വൈകിട്ട് 7.30ന് കിക്കോഫാകുന്ന ഉദ്ഘാടന മത്സരത്തില്‍ എടികെയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. കൊച്ചിയില്‍ മത്സരം നേരില്‍ കാണാന്‍ രാവിലെ മുതല്‍ മഞ്ഞപ്പട ആരാധകര്‍ ഒഴുകിയെത്തിയിരുന്നു. 

ടെലിവിഷനിലും മത്സരം കാണാന്‍ വിപുലമായ സംവിധാനങ്ങളുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ച്ഡി എന്നീ ചാനലുകളില്‍ മത്സരം തത്സമയം കാണാം. ഏഷ്യാനെറ്റ് പ്ലസിലും ഏഷ്യാനെറ്റ് മൂവീസിലും മലയാളം കമന്‍ററിയിലും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഹോട്ട്‌സ്റ്റാറും ജിയോ ടിവിയും വഴി ഓണ്‍ലൈനായും ഫുട്ബോള്‍ പ്രേമികള്‍ക്ക് ഐഎസ്‌എല്‍ കിക്കോഫ് കാണാം. 

പുതിയ പരിശീലകന്‍, പുതിയ നായകന്‍, പുതിയ തന്ത്രങ്ങള്‍ അങ്ങനെ എല്ലാം പുതുക്കിയാണ് മഞ്ഞപ്പട എത്തുന്നത്. നോര്‍ത്ത് ഈസ്റ്റിനെ ആദ്യമായി പ്ലേ ഓഫിലെത്തിച്ച പരിശീലകന്‍ എൽക്കോ ഷാറ്റോറിയെയും നൈജീരിയന്‍ ഗോളടിയന്ത്രം ബർത്തലോമിയോ ഓഗ്‌ബെച്ചേയെയും മഞ്ഞപ്പടയിലെത്തിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെ‌ന്‍റ്  ആറാം സീസണ് കോപ്പുകൂട്ടിയത്. എന്നാല്‍ പ്രതിരോധകോട്ടയിലെ വിശ്വസ്തന്‍ സന്ദേശ് ജിംഗാനും ചില വിദേശതാരങ്ങളും പരിക്കിന്‍റെ പിടിയിലായത് തിരിച്ചടിയാണ്. 

Follow Us:
Download App:
  • android
  • ios