ഹൈദരാബാദ്: ഐഎസ്എല്ലില്‍ അവസാന ഹോം മത്സരത്തിലും വിജയമില്ലാതെ ഹൈദരാബാദ്. ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ ഭൂരിഭാഗം സമയവും മുന്നില്‍ നിന്നിട്ടും ഇഞ്ചുറി ടൈം ഗോളില്‍ ഹൈദരാബാദ് സമനില വഴങ്ങി. 39-ാം മിനിറ്റില്‍ നെസ്റ്റര്‍ ഗോര്‍ഡിലോയിലൂടെ ഹൈദരാബാദ് ആണ് ആദ്യം മുന്നിലെത്തിയത്.

രണ്ടാം പകുതിയില്‍ ഭൂരിഭാഗം സമയവും ആധിപത്യം  കാത്ത ഹൈദരാബാസ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ഇഞ്ചുറി ടൈമില്‍ സുമീത് പാസിയിലൂടെ ജംഷഡ്പൂര്‍ സമനില പിടിച്ചു. രണ്ടാം പകുതിയില്‍ സമനിലഗോളിനായി വലിയ ആവേശമൊന്നും പുറത്തെടുക്കാതിരുന്ന ജംഷഡ്‌പൂരിന് ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ലഭിച്ച അപ്രതീക്ഷിത ഗോള്‍ നേട്ടമായി.

നോയ അക്കോസ്റ്റയുടെ ഫ്രീ കിക്കില്‍ നിന്നായിരുന്നു ഹൈദരാബാദിന്റെ ഹൃദയം തകര്‍ക്ക പാസിയുടെ ഹെഡ്ഡര്‍. സമനിലയോടെ ഹൈദരാബാദ് 17 കളികളില്‍ ഏഴ് പോയന്റുമായി അവസാന സ്ഥാനത്ത് തുടരുമ്പോള്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച ജംഷഡ്‌പൂര്‍ 17 കളികളില്‍ 18 പോയന്റുമായി കേരളാ ബ്ലാസ്റ്റേഴ്സിന് തൊട്ടുമുന്നില്‍ ഏഴാം സ്ഥാനത്താണ്.