മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ ജയത്തിനായി ഇറങ്ങും. വൈകിട്ട് ഏഴരയ്‌ക്ക് തുടങ്ങുന്ന കളിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് തോറ്റപ്പോൾ, കരുത്തരായ മുംബൈ സിറ്റിയെ തോൽപിച്ചാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എത്തുന്നത്. 

ഇരുടീമും 12 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് അഞ്ചിലും നോർത്ത് ഈസ്റ്റ് മൂന്നിലും ജയിച്ചു. നാല് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ബ്ലാസ്റ്റേഴ്സ് 12 ഗോൾ നേടിയപ്പോൾ നോർത്ത് ഈസ്റ്റ് ഏഴ് ഗോളാണ് നേടിയത്. അവസാന നാല് കളിയിൽ ബ്ലാസ്റ്റേഴ്സിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിക്കാനായിട്ടില്ല. 

മറഡോണയുടെ പ്രിയപ്പെട്ട 'സുലൈ' മലയാളിയായിരുന്നു; ഒരുമിച്ച് ജീവിച്ച ഓര്‍മ്മകളുമായി മലപ്പുറത്തെ സുലൈമാന്‍

ഐഎസ്‌എല്ലിൽ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി നാടകീയ ജയം സ്വന്തമാക്കി. മുംബൈ ഒറ്റ ഗോളിന് എഫ്‌സി ഗോവയെ തോൽപിച്ചു. ഇ‍ഞ്ചുറി ടൈമിലെ പെനാൽറ്റി ഗോളിലൂടെയാണ് മുംബൈയുടെ ജയം. തൊണ്ണൂറ്റിനാലാം മിനിറ്റിൽ ആഡം ഫോൻഡ്രേയാണ് നിർണായക ഗോൾ നേടിയത്.

മാപ്പില്ല മറഡോണയ്‌ക്ക്! 'ദൈവത്തിന്‍റെ കൈ' മറക്കാതെ പീറ്റർ ഷിൽട്ടൺ