പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനായി മുംബൈ സിറ്റി എഫ്‌സി(17 കളികളില്‍ 26 പോയന്റ്), ചെന്നൈയിന്‍ എഫ്‌സി(16 കളികളില്‍ 25 പോയന്റ്), ഒഡീഷ എഫ്‌സി(17 കളികളില്‍ 24 പോയന്റ്) തമ്മിലാണ് മത്സരം.
ജംഷഡ്പൂര്‍: ജംഷഡ്പൂര്‍ എഫ് സിയെ ഗോള്‍മഴയില്‍ മുക്കി എഫ്‌സി ഗോവ ഐഎസ്എല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്ലേ ഓഫിലെത്തി. എതിരില്ലാത്ത അഞ്ച് ഗോളിനാണ് എഫ്‌സി ഗോവ ജയിച്ചുകയറിയത്. 18 കളികളില്‍ 39 പോയന്റുമായാണ് ഗോവ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ജയത്തോടെ എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് ഗോവ നേരിട്ടു യോഗ്യത നേടി.
17 കളികളില്‍ 33 പോയന്റുള്ള കൊല്‍ക്കത്ത ലീഗില്‍ രണ്ടാമതാണ്.17 കളികളില്‍ 29 പോയന്റുള്ള ബംഗലൂരുവും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനായി മുംബൈ സിറ്റി എഫ്‌സി(17 കളികളില്‍ 26 പോയന്റ്), ചെന്നൈയിന്‍ എഫ്‌സി(16 കളികളില്‍ 25 പോയന്റ്), ഒഡീഷ എഫ്‌സി(17 കളികളില്‍ 24 പോയന്റ്) തമ്മിലാണ് മത്സരം.

രണ്ട് ഗോള്‍ നേടുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്ത ബോമസ് കളിയിലെ താരമായി. സീസണില്‍ ബൗമസിന്റെ പതിനൊന്നാം ഗോളായിരുന്നു ഇന്ന് നേടിയത്. പത്ത് അസിസ്റ്റുകളും ബൗമസിന്റെ പേരിലുണ്ട്. അഞ്ച് ഗോളടിച്ച് ജയിച്ചതോടെ ലീഗില്‍ 2017,18 സീസണിൽ 42 ഗോള്‍ നേടിയ സ്വന്തം റെക്കോര്‍ഡും ഗോവ തിരുത്തിയെഴുതി. ലീഗില്‍ ഇത്തവണ 46 ഗോളുകളാണ് ഗോവ നേടിയത്.
ജയത്തോടെ ഐഎസ്എല്ലില്‍ 50 ജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഗോവയുടെ പേരിലായി. ഐഎസ്എല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ജയിച്ചവര്‍ക്കുള്ള ഐഎസ്എല്‍ ഷീല്‍ഡും ഗോവ സ്വന്തമാക്കി. പ്ലേ ഓഫില്‍ ഗോവയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഷീല്‍ഡ് സമ്മാനിക്കും. 50 ലക്ഷം രൂപ സമ്മാനത്തുകയായും ഗോവക്ക് ലഭിക്കും.
