അവസാനം ഇരുടീമും ഏറ്റുമുട്ടിയ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) ഇന്ന് ദക്ഷിണേന്ത്യൻ സൂപ്പർ പോരാട്ടം. ബെംഗളൂരു എഫ്‌സി (Bengaluru Fc) വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ചെന്നൈയിൻ എഫ്‌സിയെ (Chennaiyin Fc) നേരിടും. 11 പോയിന്‍റുള്ള ചെന്നൈയിൻ ആറും ആറ് പോയിന്‍റുള്ള ബെംഗളൂരു പത്തും സ്ഥാനത്താണ്. ഇരു ടീമും ഒൻപത് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ബിഎഫ്‌സി നാലിലും ചെന്നൈയിൻ മൂന്നിലും ജയിച്ചു. രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു. 

ബിഎഫ്‌സി ആകെ പന്ത്രണ്ടും ചെന്നൈയിൻ എട്ടും ഗോൾ നേടിയിട്ടുണ്ട്. അവസാനം ഇരുടീമും ഏറ്റുമുട്ടിയ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. 

എടികെ ആദ്യ നാലില്‍

ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തോടെ എടികെ മോഹൻ ബഗാന്‍ നാലാം ജയം സ്വന്തമാക്കി. എടികെ ബഗാൻ ഒന്നിനെതിരെ രണ്ട് ഗോളിന് എഫ്‌സി ഗോവയെ തോൽപിച്ചു. സീസണിൽ ഗോവയുടെ നാലാം തോൽവിയാണിത്. ഇരുപത്തിമൂന്നാം മിനിറ്റിൽ ലിസ്റ്റൺ കൊളാസോയും അൻപത്തിയാറാം മിനിറ്റിൽ റോയ് കൃഷ്‌ണയുമാണ് എടികെ ബഗാന്‍റെ ഗോളുകൾ നേടിയത്.

കളി തീരാൻ ഒൻപത് മിനിറ്റുള്ളപ്പോൾ മെൻഡോസ ഗോവയുടെ ആശ്വാസ ഗോൾ നേടി. എട്ട് കളിയിൽ 14 പോയിന്‍റുമായി എടികെ മോഹൻ ബഗാൻ ലീഗിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. എട്ട് പോയിന്‍റുള്ള ഗോവ എട്ടാം സ്ഥാനത്താണ്.

സെയ്ത്യസിംഗ് ബ്ലാസ്റ്റേഴ്‌സ് വിടുന്നു

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സെയ്ത്യസിംഗ് ടീം വിടുന്നു. മണിപ്പൂർ താരത്തെ ലോണിൽ ഹൈദരാബാദ് എഫ്‌സിക്ക് നൽകിയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. രണ്ട് വർഷമായി ബ്ലാസ്റ്റേഴ്‌സ് താരമാണ് സെയ്ത്യസിംഗ്. ബ്ലാസ്റ്റേഴ്‌സിൽ അവസരം കുറഞ്ഞതോടെയാണ് താരം ഹൈദരാബാദിലേക്ക് മാറുന്നത്. 

ISL 2021-2022: ഗോവയെ വീഴ്ത്തി ആദ്യ നാലില്‍ തിരിച്ചെത്തി എടികെ മോഹന്‍ ബഗാന്‍