Asianet News MalayalamAsianet News Malayalam

Karanjit Singh joins KBFC : ഗോളി കരൺജിത്ത് സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിൽ

ഒന്നാം നമ്പര്‍ ഗോളി ആൽബിനോ ഗോമസിന് പരിക്കേറ്റതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പരിചയസമ്പന്നരായ ഗോളിമാര്‍ക്കായി അന്വേഷണം തുടങ്ങിയത്

ISL 2021 22 Goalkeeper Karanjit Singh joins Kerala Blasters Fc
Author
Vasco da Gama, First Published Dec 22, 2021, 9:28 AM IST

വാസ്‌കോ ഡ ഗാമ: സീനിയര്‍ ഗോള്‍കീപ്പര്‍ കരൺജിത്ത് സിംഗ് (Karanjit Singh) ഐഎസ്എല്‍ (ISL) ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിൽ (Kerala Blasters Fc). സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് 35കാരനായ താരത്തിന്‍റെ വരവ് ക്ലബ് സ്ഥിരീകരിച്ചത്. ഒന്നാം നമ്പര്‍ ഗോളി ആൽബിനോ ഗോമസിന് (Albino Gomes) പരിക്കേറ്റതോടെ ബ്ലാസ്റ്റേഴ്‌സ് പരിചയസമ്പന്നരായ ഗോളിമാര്‍ക്കായി അന്വേഷണം തുടങ്ങുകയായിരുന്നു. പ്രഭ്‌സുഖന്‍ ഗിൽ (Prabhsukhan Singh Gill) ആണ് മുംബൈ സിറ്റിക്കെതിരായ (Mumbai City Fc) കഴിഞ്ഞ മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് വല കാത്തത്. 

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സീസണിലെ ഏഴാം മത്സരത്തിനിറങ്ങും. ഗോവയിലെ വാസ്‌കോ ഡ ഗാമയില്‍ ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളികള്‍. രാത്രി ഏഴരയ്ക്ക് മത്സരം തുടങ്ങും. പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയെ കഴിഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലെത്തുക. ഒഡിഷ എഫ്‌സിയെ മറികടന്നുവരുന്ന ചെന്നൈയിനും ശക്തമായ പോരാട്ടം സമ്മാനിക്കും. 

ബ്ലാസ്റ്റേഴ്‌സും ചെന്നൈയിനും 16 തവണ മുഖാമുഖം വന്നിട്ടുണ്ട്. ചെന്നൈയിന്‍ ആറും ബ്ലാസ്റ്റേഴ്‌സ് മൂന്നും കളി വീതം ജയിച്ചപ്പോൾ സമനിലയിൽ അവസാനിക്കാനായിരുന്നു ഏഴ് മത്സരങ്ങളുടെ വിധി. ആറ് മത്സരങ്ങളില്‍ രണ്ട് ജയവും മൂന്ന് സമനിലയുമായി ഒന്‍പത് പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ആറാം സ്ഥാനക്കാരാണ്. ഇത്രതന്നെ മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമായി 11 പോയിന്‍റുള്ള ചെന്നൈയിന്‍ നാലാമതുണ്ട്. 
 

Sahal Abdul Samad : മികച്ച താരമാകാന്‍ കഠിന പരിശ്രമം; എങ്കിലും സഹല്‍ അബ്‌ദുള്‍ സമദിന് ഒരു സങ്കടം ബാക്കി

Follow Us:
Download App:
  • android
  • ios