അഞ്ച് കളിയിൽ ആറ് പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്താണ്

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala B;asters Fc) ഇന്ന് സീസണിലെ ആറാം മത്സരം. നിലവിലെ ജേതാക്കളായ മുംബൈ സിറ്റി (Mumbai City Fc) ആണ് എതിരാളികള്‍. ആറ് കളിയിൽ അഞ്ചും ജയിച്ച് 15 പോയിന്‍റുള്ള മുംബൈ ലീഗില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ച് കളിയിൽ ആറ് പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്താണ്.

ഐഎസ്എല്ലില്‍ ഇന്നലെ സംഭവിച്ചത് 

ഐഎസ്എല്ലില്‍ ഇന്നലെ എഫ്‌സി ഗോവയും ഹൈദരാബാദ് എഫ്‌സിയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമും ഒരു ഗോൾ വീതം നേടി. 54-ാം മിനിറ്റില്‍ ജോയൽ ഹൈദരാബാദിനെ മുന്നിലെത്തിച്ചു. എട്ട് മിനിറ്റിന് ശേഷം എയിറാം ക്യാബ്രെസ തിരിച്ചടിച്ചു. തുടര്‍ച്ചയായ രണ്ട് കളി ജയിച്ച് വന്ന ടീമുകള്‍ തമ്മിലായിരുന്നു പോരാട്ടം. ആറ് കളിയിൽ 11 പോയിന്‍റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തെത്തി. ഏഴ് പോയിന്‍റുള്ള ഗോവ ഏഴാം സ്ഥാനത്താണ്. 

മറ്റൊരു മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് സീസണിലെ മൂന്നാം ജയം. ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈയിന്‍ തോൽപ്പിച്ചത്. 23-ാം മിനിറ്റില്‍ ജെര്‍മന്‍പ്രീത് സിംഗിലൂടെ ചെന്നൈയിന്‍ മുന്നിലെത്തി. 63-ാം മിനിറ്റിൽ മിര്‍ലന്‍ മുര്‍സേവ് ലീഡുയര്‍ത്തി. ഇഞ്ച്വറിടൈമിൽ ജാവി ഫെര്‍ണാണ്ടസ് ആണ് ഒഡീഷയുടെ ആശ്വാസഗോള്‍ നേടിയത്.

ജയത്തോടെ 11 പോയിന്‍റായ ചെന്നൈയിന്‍ എഫ്‌സിക്ക് മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിഞ്ഞെങ്കിലും ഇന്നലത്തെ രണ്ടാം കളി കഴിഞ്ഞപ്പോള്‍ ചെന്നൈയിന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറ് കളിയിൽ ഒന്‍പത് പോയിന്‍റുള്ള ഒഡീഷ അഞ്ചാം സ്ഥാനത്താണ്. 

ഹബാസിനെ പുറത്താക്കി എടികെ

മുഖ്യ പരിശീലകന്‍ അന്‍റോണിയോ ഹബാസിനെ പുറത്താക്കി എടികെ മോഹന്‍ ബഗാന്‍. ക്ലബിന്‍റെ മോശം പ്രകടനത്തിന് പിന്നാലെയാണ് നടപടി. ആദ്യ രണ്ട് മത്സരം ജയിച്ച് തുടങ്ങിയ എടികെ പിന്നീട് തീര്‍ത്തും നിറംമങ്ങി. ആറ് കളിയിൽ രണ്ട് വീതം ജയവും സമനിലയും തോൽവിയും ആണ് അക്കൗണ്ടിൽ 13 ഗോള്‍ നേടിയപ്പോള്‍ 13 എണ്ണം വഴങ്ങിയിരുന്നു. 

EPL : ഗബ്രിയേൽ മാർട്ടിനെല്ലിക്ക് ഇരട്ട ഗോള്‍; ലീഡ്‌സിന്‍റെ വല നിറച്ച് ആഴ്‌സനല്‍