രണ്ടാം പകുതിയിൽ സബ്ബായി എത്തിയ എമിലി സ്മിത് റോയാണ് ആഴ്‌സനലിന്‍റെ അവസാന ഗോൾ നേടിയത്

ലീഡ്‌സ്: പ്രീമിയർ ലീഗിൽ (English Premier League) ലീഡ്‌സിന്‍റെ (Leeds United) വല നിറച്ച് തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി ആഴ്‌സനൽ (Arsenal Fc). ഗബ്രിയേൽ മാർട്ടിനെല്ലിയുടെ (Gabriel Martinelli) ഇരട്ട ഗോൾ മികവിൽ 4-1നാണ് ആഴ്സനലിന്‍റെ ജയം. 16, 28 മിനുറ്റുകളിലാണ് മാർട്ടിനെല്ലിയുടെ ഗോളുകൾ. ആദ്യ പകുതി തീരാനിരിക്കെ സാകയും (Bukayo Saka) ഗോൾ നേടി.

Add Asianetnews as a Preferred SourcegooglePreferred

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ എമിലി സ്മിത് റോയാണ് ആഴ്‌സനലിന്‍റെ അവസാന ഗോൾ നേടിയത്. റാഫീഞ്ഞ 72-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ലീഡ്‌സിന്‍റെ ഏക ഗോള്‍ മടക്കി. 12 ഷോട്ടുകളാണ് വല ലക്ഷ്യമാക്കി ആഴ്‌സനല്‍ പായിച്ചത്. അതേസമയം ലീഡ്‌സിന് രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളേയുള്ളൂ. ലീഡ്‌സിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. 32 പോയിന്‍റുമായി ആഴ്‌സനൽ നിലവിൽ നാലാം സ്ഥാനത്താണ്. 16 പോയിന്‍റുള്ള ലീഡ്‌സ് പതിനാറാം സ്ഥാനത്തും. 

Scroll to load tweet…

ISL 2021-2022: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഗോവ; ഒഡീഷയെ വീഴ്ത്തി ചെന്നൈയിന്‍