ഇരുടീമും പതിനാല് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. നോർത്ത് ഈസ്റ്റ് അഞ്ചിലും ഒഡിഷ നാലിലും ജയിച്ചു.

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) ഒഡിഷ എഫ്‌സി (Odisha FC) ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ (NorthEast United FC) നേരിടും. ഗോവയിൽ (Tilak Maidan) രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്ന് കളിയിൽ രണ്ടും ജയിച്ച ഒഡിഷ ലീഗിൽ അഞ്ചാം സ്ഥാനത്താണ്. നാല് കളിയിൽ നാല് പോയിന്‍റുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എട്ടാം സ്ഥാനത്തും.

ഇരുടീമും പതിനാല് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. നോർത്ത് ഈസ്റ്റ് അഞ്ചിലും ഒഡിഷ നാലിലും ജയിച്ചു. അഞ്ച് കളി സമനിലയിൽ അവസാനിച്ചു. നോർത്ത് ഈസ്റ്റ് പത്തൊൻപതും ഒഡിഷ പതിനഞ്ചും ഗോൾ നേടിയിട്ടുണ്ട്.

മുംബൈക്ക് നാലാം ജയം

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തോടെ മുംബൈ സിറ്റി സീസണിലെ നാലാം ജയം സ്വന്തമാക്കി. സീസണിലെ ആദ്യ രണ്ട് സ്ഥാനക്കാരുടെ പോരില്‍ രണ്ടിനെതിരെ നാല് ഗോളിന് ജംഷഡ്‌പൂര്‍ എഫ്‌സിയെ മുംബൈ സിറ്റി തോൽപ്പിച്ചു. ആദ്യ 24 മിനിറ്റിനിടെ തന്നെ മുംബൈ മൂന്ന് ഗോളിന് മുന്നിലെത്തി. മൂന്നാം മിനിറ്റില്‍ കാസിഞ്ഞോ, 17-ാം മിനിറ്റില്‍ ബിപിന്‍ സിംഗ്, 24-ാം മിനിറ്റില്‍ ഇഗോര്‍ അംഗുലോ എന്നിവരാണ് ഗോള്‍ നേടിയത്

രണ്ടാം പകുതിയുടെ തുടക്കത്തിൽ ജംഷഡ്പൂര്‍ രണ്ട് ഗോള്‍ തിരിച്ചടിച്ചതോടെ ആവേശമുയര്‍ന്നു. കോമള്‍ തട്ടാൽ, എലി സാബിയ എന്നിവരാണ് ഗോള്‍ നേടിയത്. എന്നാൽ 70-ാം മിനിറ്റില്‍ യ്ഗോര്‍ കാറ്റാറ്റോ ഗോള്‍ നേടിയതോടെ മുംബൈ ജയം ഉറപ്പിച്ചു. അഞ്ച് കളിയിൽ 12 പോയിന്‍റുമായി മുംബൈ സിറ്റി ഒന്നാം സ്ഥാനത്താണ്. അഞ്ച് കളിയിൽ എട്ട് പോയിന്‍റുമായി ജംഷഡ്‌പൂര്‍ രണ്ടാം സ്ഥാനത്ത് തുടരും.

ISL : ഐഎസ്എല്ലില്‍ ജംഷഡ്ഫൂരിന്‍റെ വിജയക്കുതിപ്പിന് മുംബൈയില്‍ സ്റ്റോപ്പ്