മാർസലോ റിബെയ്റോ, അന്റോണിയോ പെറോസെവിച് ജോഡി അവസരത്തിനൊത്തുയർന്നാൽ ഈസ്റ്റ് ബംഗാളിന് തലയുയർത്താം

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) ഈസ്റ്റ് ബംഗാൾ ഇന്ന് ചെന്നൈയിൻ എഫ്‌സിയെ (SC East Bengal vs Chennaiyin FC) നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഇരു ടീമുകളുടേയും സ്റ്റാര്‍ട്ടിംഗ് ഇലവന്‍ പുറത്തുവന്നിട്ടുണ്ട്. 

സീസണില്‍ തൊട്ടതെല്ലാം പിഴച്ചവരാണ് ഈസ്റ്റ് ബംഗാൾ. അതേസമയം പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനിറങ്ങുകയാണ് ചെന്നൈയിൻ. 14 കളിയിൽ ഒറ്റജയം മാത്രമുള്ള ഈസ്റ്റ് ബംഗാളിന് അഭിമാനപ്പോരാട്ടങ്ങളാണ് ഇനിയെല്ലാം. പോയിന്‍റ് പട്ടികയിൽ രണ്ടക്കം കാണാത്ത ഏക ടീമായ കൊൽക്കത്തൻ ക്ലബിന് ചെന്നൈയിനെ മറികടക്കുക എളുപ്പമല്ല. എങ്കിലും ചെന്നൈയിന്‍റെ സ്ഥിരതയില്ലായ്മയിലാണ് ഈസ്റ്റ് ബംഗാളിന്‍റെ പ്രതീക്ഷ. 

മാർസലോ റിബെയ്റോ, അന്റോണിയോ പെറോസെവിച് ജോഡി അവസരത്തിനൊത്തുയർന്നാൽ ഈസ്റ്റ് ബംഗാളിന് തലയുയർത്താം. 18 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് മുൻചാമ്പ്യൻമാരായ ചെന്നൈയിൽ. 12 ഗോൾ നേടിയ ചെന്നൈയിൻ 17 ഗോൾ വഴങ്ങിയപ്പോൾ ഈസ്റ്റ് 14 ഗോൾ നേടുകയും 28 ഗോൾ വാങ്ങുകയും ചെയ്തു. സീസണിൽ ഏറ്റവും കുറച്ച് ഗോൾ നേടിയ ടീമാണ് ചെന്നൈയിൽ. എങ്കിലും മികവിനൊത്ത പ്രകടനം പുറത്തെടുത്താല്‍ ചെന്നൈയിൽ അവസാന നാലിൽ ഉണ്ടാവുമെന്ന് കോച്ച് ബാന്‍ഡോവിച്ച് ഉറച്ച് വിശ്വസിക്കുന്നു. 

ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഗോളടിക്കാതെ സമനിലയിൽ പിരിയുകയായിരുന്നു. കഴിഞ്ഞ സീസണിലെ രണ്ട് മത്സരവും സമനിലയിൽ അവസാനിക്കുകയായിരുന്നു. നേർക്കുനേർ പോരിൽ ഇരുടീമിന്‍റേയും ലക്ഷ്യം ആദ്യജയമാണ്. 

Scroll to load tweet…
Scroll to load tweet…

Laureus World Sports Awards 2022 : ഒളിംപിക്‌സ് ചാമ്പ്യന്‍ നീരജ് ചോപ്രയ്‌ക്ക് നാമനിര്‍ദ്ദേശം