കൊല്ലം അഞ്ചലിൽ 14 വയസ്സുള്ള ബന്ധുവായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ. 2022 മുതൽ ഭീഷണിപ്പെടുത്തി പീഡനം തുടർന്നുവന്ന തഴമേൽ സ്വദേശി ഷാഹുൽ ഹമീദിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.  

കൊല്ലം: അഞ്ചലിൽ വീണ്ടും നാടിനെ നടുക്കിയ പീഡനം. വെറും 14 വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ അതിക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 52കാരൻ ഒടുവിൽ പൊലീസിന്റെ വലയിലായി. അഞ്ചൽ തഴമേൽ സ്വദേശി ഷാഹുൽ ഹമീദിന്റെ ഞെട്ടിക്കുന്ന ക്രൂരതകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊല്ലം അഞ്ചലിൽ 14 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 52 കാരൻ പിടിയിൽ. അഞ്ചൽ തഴമേൽ സ്വദേശി ഷാഹുൽ ഹമീദ് ആണ് അറസ്റ്റിലായത്.

Add Asianetnews as a Preferred SourcegooglePreferred

പരിചയത്തിലുള്ള പെൺകുട്ടിയെ ആണ് ഷാഹുൽ ഹമീദ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2022 മുതലായിരുന്നു 14 കാരിക്ക് നേരെയുള്ള അതിക്രമം. പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും വെച്ച് പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി ആയിരുന്നു പീഡനം. ഒടുവിൽ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. കുടുംബം പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അഞ്ചലിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ഷാഹുൽ ഹമീദിനെതിരെ ചുമത്തി. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.