കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയം കേരള ബ്ലാസ്‌റ്റേഴ്സിന് ഹോം മൈതാനമായി നൽകാൻ കോർപറേഷൻ തീരുമാനിച്ചു. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം മാച്ചുകൾ കോഴിക്കോട്ട് നടക്കും. 

സ്റ്റേഡിയത്തിൽ ആവശ്യമായ സൗകര്യങ്ങളും മാറ്റങ്ങളും നടത്താൻ എസ്റ്റിമേറ്റ് തയ്യാറാക്കാൻ കോർപറേഷൻ കേരള ബ്ലാസ്‌റ്റേഴ്സിനെ ചുമതലപ്പെടുത്തി. ഇക്കാര്യങ്ങൾ വിലയിരുത്താൻ ഈ മാസം പത്തിന് മേയർ യോഗം വിളിച്ചു. നിലവിൽ ഗോകുലം കേരള എഫ്സിയുടെ ഹോം ഗ്രൗണ്ടാണ് ഇഎംഎസ് സ്റ്റേഡിയം. കോർപറേഷൻറെ പുതിയ തീരുമാനത്തോട് ഗോകുലം എഫ് സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിൽ ഗോകുലം എഫ്സിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് ഇഎംഎസ് സ്റ്റേഡിയത്തിലാണ്. 

Read more: ഇൻസ്റ്റാഗ്രാം എൻഗേജ്മെന്റ് റേറ്റിംഗില്‍ ബാഴ്സയെയും ലിവര്‍പൂളിനെയും പിന്നിലാക്കി ബ്ലാസ്റ്റേഴ്‌സ്