കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണ് മുന്നോടിയായുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ പ്രീ സീസൺ സന്നാഹമത്സരങ്ങൾ യുഎഇയിൽ നടക്കും. മിച്ചി സ്‌പോർട്‌സ് ഹാളുമായി സഹകരിച്ചാകും കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരങ്ങൾ. 

നാല് ആഴ്‌ച ദൈർഘ്യമുള്ള പര്യടനത്തിൽ സെപ്റ്റംബർ നാലിന് ഡിബ്ബ ക്ലബ്‌ അൽ ഫുജൈറയ്‌ക്ക് എതിരെയാണ് ആദ്യ മത്സരം. അജ്‌മാൻ സ്‌പോർട്സ് ക്ലബ്‌, എമിറേറ്റ്സ് ക്ലബ്‌, അൽ നാസർ ക്ലബ്‌ എന്നിവരാണ് മറ്റ് എതിരാളികൾ. ശക്തരായ എതിരാളികൾക്കെതിരെ സന്നാഹമത്സരം കളിക്കുന്നത് ടീമിന്‍റെ ശക്തി ദൗർബല്യങ്ങൾ മനസിലാക്കാൻ സഹായിക്കുമെന്ന് കോച്ച് ഇൽകോ ഷാറ്റോറി പറഞ്ഞു.