ആരാധകര്‍ക്കിടയിലെ വോട്ടെടുപ്പിലൂടെയൊണ് ജേതാവിനെ തീരുമാനിക്കുന്നത്. ഐഎസ്എൽ വെബ്സൈറ്റിലാണ് ആരാധകര്‍ വോട്ടുചെയ്യേണ്ടത്. സഹലിന് വോട്ടുചെയ്യണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററിലൂടെ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

മഡ്ഗാവ്: ഐഎസ്എൽ(ISL) ആദ്യ വാരത്തിലെ മികച്ച ഗോളിനുള്ള പുരസ്കാരം കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) താരം സഹൽ അബ്ദുൽ സമദിന്(Sahal Abdul Samad).ആരാധകർ വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോൾ കണ്ടെത്തിയത്. സഹൽ 83.2 ശതമാനും വോട്ടുമായി ഒന്നാം സ്ഥാനത്തെത്തി.

ബ്ലാസ്റ്റേഴ്സിനെതിരെ എടികെയുടെ ഹ്യൂഗോ ബോമു, ലിസ്റ്റൺ കൊളാസോ, എഫ്‌സി ഗോവയ്ക്കെതിരെ മുംബൈ സിറ്റിയുടെ ഇഗോര്‍ അംഗുലോ, നോര്‍ത്ത് ഈസ്റ്റിനെതിരെ ബെംഗളുരുവിന്‍റെ പ്രിന്‍സ് ഇബാര എന്നിവര്‍ നേടിയ ഗോളുകളും പട്ടികയിലെത്തി.

ആരാധകര്‍ക്കിടയിലെ വോട്ടെടുപ്പിലൂടെയൊണ് ജേതാവിനെ തീരുമാനിക്കുന്നത്. ഐഎസ്എൽ വെബ്സൈറ്റിലാണ് ആരാധകര്‍ വോട്ടുചെയ്യേണ്ടത്. സഹലിന് വോട്ടുചെയ്യണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററിലൂടെ ആരാധകരോട്അഭ്യര്‍ത്ഥിച്ചിരുന്നു.

Scroll to load tweet…

ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിലായിരുന്നു സഹല്‍ ഗോളടിച്ചത്. സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഗോളും സഹലിന്‍റെ ബൂട്ടില്‍ നിന്നായിരുന്നു. ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് രണ്ടിനെതിരെ നാലു ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ ഗോള്‍രഹതി സമനിലയില്‍ കുരുങ്ങിയിരുന്നു.

നോര്‍ത്ത് ഈസ്റ്റിനെതിരെ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം സഹല്‍ പുറത്തേക്കടിച്ച് പാഴാക്കിയിരുന്നു. സഹലിന്‍റെ പിഴവ് മത്സരത്തില്‍ നിര്‍ണായകമായി. ഞായറാഴ്ച കരുത്തരായ ബെംഗലൂരു എഫ്‌സിക്കെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.