94-ാം മിനുറ്റില്‍ മുംബൈ സിറ്റി പ്രതിരോധ താരം സൗവിക് ചക്രബര്‍ത്തി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി

ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സി- മുംബൈ സിറ്റി മത്സരം ഗോള്‍രഹിത സമനിലയില്‍. കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചതിന്‍റെ ആത്മവിശ്വാസവുമായി ഇറങ്ങിയ മുംബൈയെ കഴിഞ്ഞ തവണത്തെ അവസാന സ്ഥാനക്കാരായ ചെന്നൈയിന്‍ പിടിച്ചുകെട്ടുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗോള്‍ നേടാനുള്ള നിരവധി അവസരങ്ങളാണ് ഇരു ടീമുകളും നഷ്ടപ്പെടുത്തിയത്. നാല് മിനുറ്റ് അധികസമയവും ടീമുകള്‍ക്ക് മുതലാക്കാനായില്ല. 94-ാം മിനുറ്റില്‍ മുംബൈ സിറ്റി താരം സൗവിക് ചക്രബര്‍ത്തി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഗോള്‍ നേടാന്‍ ഇതിലൂടെ അവസാന അവസരവും മുതലാക്കാന്‍ ചെന്നൈയിനായില്ല.