റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗിൽ ചാംപ്യന്മാരായ യുവന്‍റസും ഒന്നാം സ്ഥാനക്കാരായ ഇന്‍റര്‍ മിലാനും ഇന്നിറങ്ങും. സീസണിലെ നാലാം മത്സരത്തില്‍ വെറോണ ആണ് ക്രിസ്റ്റ്യാനോയുടെയും കൂട്ടരുടെയും എതിരാളികള്‍. യുവന്‍റസിന് ഏഴും വെറോണയ്ക്ക് നാലും പോയിന്‍റാണുള്ളത്.

സെരി എയിൽ ഫിയോറന്‍റീനക്കും ചാംപ്യന്‍സ് ലീഗിൽ അത് ലറ്റിക്കോ മാഡ്രിഡിനും എതിരെ സമനില വഴങ്ങിയ യുവന്‍റസ് വിജയവഴിയിൽ തിരിച്ചെത്താനാകും ശ്രമിക്കുക. വെറോണയ്ക്കെതിരെ സ്വന്തം തട്ടകത്ത് അവസാനം നടന്ന 10 മത്സരങ്ങളിലും ജയിച്ചതിന്‍റെ മികച്ച റെക്കോര്‍ഡും യുവന്‍റസിനുണ്ട്. ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് മത്സരം.

ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്‍റര്‍മിലാന്‍ രാത്രി 12.15ന് ഏഴാം സ്ഥാനക്കാരായ എ സി മിലാനെ നേരിടും. ജര്‍മ്മന്‍ ഫുട്ബോള്‍ ലീഗില്‍ ബയേൺ മ്യൂണിക്കിനും ഇന്ന് മത്സരമുണ്ട്