ജംഷെഡ്പൂർ: ഐഎസ്എൽ ടീമായ ജംഷെഡ്പൂർ എഫ് സിയുടെ പുതിയ കോച്ചായി അന്‍റോണിയോ ഇറിയോൺഡോയെ നിയമിച്ചു. സെസാർ ഫെറാൻഡോയ്ക്ക് പകരമാണ് നിയമനം. പരിശീലനത്തിൽ 27 വ‍ർഷത്തെ പരിചയമുള്ള അന്‍റോണിയോ സ്‌പാനിഷ് ക്ലബ് റയോ വയെക്കാനോയുടെ കോച്ചായിരുന്നു. 

ഐഎസ്എല്ലിൽ ജംഷെഡ്പൂരിന്‍റെ മൂന്നാമത്തെ കോച്ചാണ് അന്‍റോണിയോ. 1992ല്‍ കോച്ചിംഗ് കരിയര്‍ ആരംഭിച്ച ഇറിയോണ്‍ഡോ കരിയറിലാകെ 985 മത്സരങ്ങളില്‍ താരങ്ങളെ അണിനിരത്തിയിട്ടുണ്ട്. ഇതുവരെ പ്ലേ ഓഫ് കളിക്കാത്ത ടീമാണ് ജംഷെഡ്പൂർ. കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്ത് എത്താനേ ജെ എഫ് സിക്ക് കഴിഞ്ഞുള്ളൂ.