ഐ ലീഗില്‍ ഐസ്വാള്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിര്‍താരത്തിന്റെ മുഖത്ത് തുപ്പിയ മലയാളി ഫുട്‌ബോളര്‍ ജോബി ജസ്റ്റിന് കനത്ത തിരിച്ചടി. താരം കൂടുതല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. ഇപ്പോള്‍ താല്‍കാലിക വിലക്കിലാണ്.

കൊല്‍ക്കത്ത: ഐ ലീഗില്‍ ഐസ്വാള്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിര്‍താരത്തിന്റെ മുഖത്ത് തുപ്പിയ മലയാളി ഫുട്‌ബോളര്‍ ജോബി ജസ്റ്റിന് കനത്ത തിരിച്ചടി. താരം കൂടുതല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. ഇപ്പോള്‍ താല്‍കാലിക വിലക്കിലാണ്. തുടര്‍ന്ന് റിയല്‍ കാശ്മീരിനെതിരായ മത്സരം ജോബിക്ക് നഷ്ടമായിരുന്നു. മൂന്നിന് മിനര്‍വ പഞ്ചാബിനെതിരായ മത്സരവും താരത്തിന് നഷ്ടമാവും. 

നിലവില്‍ ഈ മാസം മൂന്ന് വരെയാണ് താരത്തിന്റെ വിലക്ക്. ജോബി എതിര്‍താരത്തിന്റെ മുഖത്ത് തുപ്പുന്ന ദൃശ്യം വീഡിയോകളില്‍ വ്യക്തമായിരുന്നു. മത്സരത്തിന്റെ എഴുപതാം മിനിറ്റിലായിരുന്നു സംഭവം. ഒരു ഫൗളുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് കാര്യങ്ങള്‍ ഇത്രയും വരെ എത്തിച്ചത്. വീഡിയോ കാണാം...