ലിവര്‍പൂള്‍: സൂപ്പര്‍ താരം മുഹമ്മദ് സലാ ലിവര്‍പൂളില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ്. സലാ ലിവര്‍പൂളിൽ അതൃപ്തനാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ക്ലോപ്പിന്‍റെ പ്രതികരണം. ചാംപ്യന്‍സ് ലീഗ് മത്സരത്തിൽ നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ സലായ്ക്ക് നീരസം ഉണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാൽ പ്രമുഖതാരങ്ങളുടെ അഭാവത്തിൽ ട്രെന്‍റ് അലക്സാണ്ടര്‍ ആര്‍നോള്‍ഡിനെ നായകനാക്കിയ തന്‍റെ തീരുമാനത്തിൽ പിഴവുണ്ടായെന്നും, ഇക്കാര്യത്തെ കുറിച്ച് മത്സരശേഷം സലായുമായി സംസാരിച്ചെന്നും ക്ലോപ്പ് വീശദീകരിച്ചു.

ക്ലബ്ബിൽ ദീര്‍ഘകാലമായി ഉള്ള ഡിവോക്ക് ഒറിജിയാണ് നായകസ്ഥാനം അര്‍ഹിച്ചതെന്നും ക്ലോപ്പ് പറഞ്ഞു. ഒരു മത്സരത്തിലെ നായകപദവിക്ക് താരങ്ങള്‍ ഇത്രയേറെ പ്രാധാന്യം നൽകുമെന്ന് കരുതിയില്ലെന്നും ലിവര്‍പൂൾ പരിശീലകന്‍ അഭിപ്രായപ്പെട്ടു.