Asianet News MalayalamAsianet News Malayalam

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ പരിശീലകനെ തെരഞ്ഞെടുത്ത് യുർഗൻ ക്ലോപ്പ്

ലീഗ് കപ്പും പ്രീമിയർ ലീഗും സ്വന്തമാക്കിയ സിറ്റി സീസണിലെ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഈമാസം 29ന് ചാമ്പ്യന്‍സ് ലീഗിന് ഫൈനലിന് ഇറങ്ങും. ആദ്യ കിരീടം ലക്ഷ്യമിടുന്ന സിറ്റിക്ക് നാട്ടുകാരായ ചെൽസിയാണ് എതിരാളികൾ.

Jurgen Klopp says Manchster City coach Pep Guardiola is Best In The World
Author
Manchester, First Published May 15, 2021, 11:04 AM IST

ലണ്ടന്‍: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ പരിശീലകൻ പെപ് ഗാർഡിയോളയാണെന്ന് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ്. നാലുവർഷത്തിനിടെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നാം കിരീടം നേടിയതിന് പിന്നാലെയാണ് ഗാർഡിയോളയ്ക്ക് കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ ലിവർപൂൾ പരിശീലകൻ യു‍‍ർഗൻ ക്ലോപ്പിന്‍റെ അഭിനന്ദനം.

എവർട്ടൻ പരിശീലകൻ കാർലോ ആഞ്ചലോട്ടിയും ക്ലോപ്പിന്‍റെ അഭിപ്രായത്തെ പിന്തുണച്ചു. എന്നാല്‍ ബുണ്ടസ് ലീഗയിലും ഇപ്പോൾ പ്രീമിയർ ലീഗിലും കരുത്തനായ എതിരാളിയായ ക്ലോപ്പ് തന്‍റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നായിരുന്നു ഗാർഡിയോളയുടെ മറുപടി.

ലീഗ് കപ്പും പ്രീമിയർ ലീഗും സ്വന്തമാക്കിയ സിറ്റി സീസണിലെ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഈമാസം 29ന് ചാമ്പ്യന്‍സ് ലീഗിന് ഫൈനലിന് ഇറങ്ങും. ആദ്യ കിരീടം ലക്ഷ്യമിടുന്ന സിറ്റിക്ക് നാട്ടുകാരായ ചെൽസിയാണ് എതിരാളികൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios