ടൂറിന്‍: സീരി എയിലെ വമ്പന്‍ പോരാട്ടത്തില്‍ യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ വീഴ്ത്തി. രണ്ടാം പകുതിയില്‍ 13 മിനിറ്റിനിടെയാണ് രണ്ട് ഗോളും പിറന്നത്. 54ാം മിനിറ്റില്‍ ആരോണ്‍ റംസിയും 67ാം മിനിറ്റില്‍ പൗളോ ഡിബാലയും ഗോള്‍ നേടി.

അവസാന കാല്‍മണിക്കൂറോളം 10 പേരുമായിട്ടാണ് ഇന്റര്‍ മിലാന്‍ കളിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് നിരയില്‍ ഉണ്ടായിരുന്നു. ജയത്തോടെ യുവന്റസ് ലാസിയോയെ പിന്തള്ളി ലീഗില്‍ ഒന്നാമതെത്തി. കോവിഡ് 19 ഭീതി കാരണം കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവച്ചിരുന്നു

യുവന്റസിന് 26 മത്സരങ്ങളില്‍ 63 പോയിന്റാണുള്ളത്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലാസിയോയ്ക്ക് 62 പോയിന്റാണുള്ളത്.