Asianet News MalayalamAsianet News Malayalam

അക കണ്ണാല്‍ പൊരുതി; ദേശീയ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്‍റില്‍ കേരളത്തിന് രണ്ടാം സ്ഥാനം

ഒമാനിൽ  നടക്കുന്ന ബ്ലൈൻഡ് ഫുട്ബോൾ ഇന്റർനാഷണൽ പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിന്റെ സെലെക്ഷൻ ക്യാമ്പിലേക്ക് അഞ്ചു കേരള താരങ്ങൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 

kerala bags second possession in national blind football tournament
Author
Chennai, First Published Oct 31, 2021, 11:15 AM IST

ചെന്നൈ: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച അഞ്ചാമത് ദേശീയ ബ്ലൈൻഡ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ( national blind football tournament) കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ചെന്നൈയിലെ  മോണ്ട് ഫോർട്ട് സ്കൂൾ ഗ്രൗണ്ടിൽ  നടന്ന  ടൂർണമെന്റിൽ ഫൈനലിൽ കരുത്തരായ മേഘാലയക്കെതിരെ ഒരു ഗോളിനായിരുന്നു കേരളം(kerala) പരാജയപ്പെട്ടത്. കേരളത്തിന്റെ താരങ്ങളായ  സാമുവൽ മികച്ച കളിക്കാരനായും സുജിത് മികച്ച ഗോൾ കീപ്പറായും തിരഞ്ഞടുക്കപ്പെട്ടു. 

അടുത്ത മാസം ഒമാനിൽ  നടക്കുന്ന ബ്ലൈൻഡ് ഫുട്ബോൾ ഇന്റർനാഷണൽ പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിന്റെ സെലെക്ഷൻ ക്യാമ്പിലേക്ക് അഞ്ചു കേരള താരങ്ങൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള  നാഷണൽ ബ്ലൈൻഡ് ഫുട്ബോൾ അക്കാദമിയിലെ  കളിക്കാർ ആയിരുന്നു ഇരു ടീമിലും അണിനിരന്നത്. 

ഇരു സംസ്ഥാന ടീമുകളിലും ബ്ലൈൻഡ് ഫുട്ബോൾ അക്കാദമിയുടെ കളിക്കാർ ഉൾപ്പെട്ടതിലും അവർക്  മികച്ച പ്രകടനം കാഴച വെക്കാൻ കഴിഞ്ഞതിലും  അതിയായ സന്തോഷമുണ്ടെന്നു  അക്കാദമി കോച്ചും  ഇന്ത്യൻ ബ്ലൈൻഡ് ഫൂട്ബോൾ ഹെഡ് കോച്ചും കൂടിയായ  സുനിൽ ജെ മാത്യു പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios