ബെല്‍ഗ്രേഡ്: പ്രമുഖ വ്യവസായിയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളില്‍ ഒരാളുമായ നിമ്മഗദ പ്രസാദ് സെര്‍ബിയയില്‍ അറസ്റ്റില്‍. റാസ് അല്‍ ഖൈമ ആസ്ഥാനമായ കമ്പനി നല്‍കിയ പരാതിയിലാണ് പ്രസാദിനെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പ് അറസ്റ്റ് നടന്നെങ്കിലും ഇന്നാണ് തെലുഗു മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അവധിദിനങ്ങള്‍ ആഘോഷിക്കാനാണ് പ്രസാദ് സെര്‍ബിയയില്‍ എത്തിയത്. എന്നാല്‍ പരാതിയെ തുടര്‍ന്ന് ബെല്‍ഗ്രേഡ് പോലീസ് പ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ മോചനത്തിനായി വിദേശകാര്യ വകുപ്പിനെ സമീപിച്ചിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.