ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരിക്കല്‍കൂടി നാണംകെട്ടു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്. ഇപ്പോള്‍ തോല്‍വിക്ക് വിശദീകരണവുമായി വന്നിരിക്കുകയാണ് ടീമിന്റെ സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ്.

അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയെങ്കില്‍ ഫലം മറ്റൊന്നായേനെയെന്നാണ് ഇഷ്ഫാഖിന്റ അഭിപ്രായം. അദ്ദേഹം തുടര്‍ന്നു... ''മെസി ബൗളിയുടെ പ്രകടനം നിരാശയുണ്ടാക്കുന്നതായിരുന്നു. അദ്ദേഹത്തിന് ലഭിച്ച അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ. തോല്‍വിയിലേക്ക് നയിച്ചത് അദ്ദേഹം നഷ്ടമാക്കിയ അവസരങ്ങളാണ്.

ഒരു ഗോള്‍ നേടാനായി. കൂടുതല്‍ അവസരങ്ങളുമുണ്ടായിരുന്നു. മുന്നേറ്റത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പറയാന്‍ കവിയില്ല. മികച്ച ടീമുകള്‍ക്കെതിരെ ചുരുക്കം അവസരങ്ങളെ ലഭിക്കൂ. അത് മുതലാക്കാന്‍ കഴിയണം. മികച്ച താരങ്ങള്‍ക്കേ അത് കഴിയൂ.'' ഇഷ്ഫാഖ് പറഞ്ഞുനിര്‍ത്തി.